Sunday, 18 September 2016

വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച എസ്‌ഐയ്ക്കെതിരെ അന്വേഷണം



വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച എസ്‌ഐയ്ക്കെതിരെ അന്വേഷണം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വിഡിയോ അയച്ചതായി ആരോപണമുയര്‍ന്ന എസ്‌ഐക്കെതിരെ ഉന്നതതല അന്വേഷണത്തിനു സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് ഉത്തരവിട്ടത്. ലഹരിമരുന്നു മാഫിയയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പായ വോയ്സ് ഓഫ് എഴുപുന്നയില്‍ ദേശീയപണിമുടക്ക് ദിവസം ജില്ലയിലെ ഒരു സ്റ്റേഷന്‍ ചുമതലയുള്ള എസ്‌ഐയുടെ മൊബൈലില്‍ നിന്ന് അശ്ലീല വിഡിയോ എത്തിയെന്ന് എഴുപുന്ന സ്വദേശി വര്‍ഗീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
സൈബര്‍ സെല്ലിലെ സീനിയര്‍ ഉദ്യോഗസ്ഥനെ അന്വേഷണചുമതല ഏല്‍പിക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കി. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒക്ടോബര്‍ 24 ന് ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍



കൊച്ചി●കൊച്ചിയില്‍ വന്‍ ഓണ്‍ലൈന്‍ പെന്‍വാണിഭ സംഘം പിടിയില്‍. കമ്മട്ടിപ്പാടത്തെ ലോജ്ഡില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. വൈറ്റിവ പൊന്നുരുന്നി ആനാംതുരുത്തില്‍ ജോണി ജോസഫ് എന്ന അജി ജോണ്‍ (42), ലോഡ്ജ് ഉടമ കൊട്ടാരക്കര കിഴക്കേതെരുവ് തെങ്ങുവിള വീട്ടില്‍ റെജി മാത്യു (32), മൈനാഗപ്പളളി കടപ്പലാല്‍ വീട്ടില്‍ മനീഷ് ലാല്‍ (27) എന്നിവരും സംഘം വലയിലാക്കിയ ബംഗാള്‍ സ്വദേശിനിയായ 20 വയസുള്ള പെണ്‍കുട്ടിയുമാണ് പിടിയിലായത്.
ജോണി ജോസഫാണ് സംഘത്തിലെ പ്രധാനകണ്ണിയെന്ന് പോലീസ് പറഞ്ഞു.

ലൊക്കാന്റോ എന്ന ഓണ്‍ലൈന്‍ ക്ലാസിഫൈഡ് വെബ്സൈറ്റില്‍ പരസ്യം നല്‍കിയാണ് സംഘം ഇടപാടുകാരെയും ഇരകളെയും കണ്ടെത്തിയിരുന്നത്. 10,000 രൂപ വരെയാണ് സംഘം ഇടപാടുകാരില്‍ നിന്നും ഈടാക്കിയിരുന്നത്. ബെംഗളൂരുവിലെ ലൈംഗിക വ്യാപാര സംഘത്തിന്റെ വലയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ അഞ്ചു ദിവസത്തേക്ക് 25,000 രൂപ നല്‍കിയാണു ജോണ്‍ ജോസഫ് കൊച്ചിയിലെത്തിച്ചത്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ലോഡ്ജില്‍ അസ്വഭാവികമായി ആളുകള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്നാണ് കടവന്ത്ര പോലീസ് സ്ഥലത്തെത്തി റെയ്ഡ് നടത്തിയത്.

ജീവന്റെ തുടിപ്പിനായി രക്തദാനം



തിരുവനന്തപുരം●ബി ജെ പി നാഷണല്‍ കൗണ്‍സില്‍ സമ്മേളനത്തിന്റെയും,ദീനദയാല്‍ ജന്മശതാബ്ദിയുടെയും ഭാഗമായി ജീവന്റെ തുടിപ്പിനായി എന്നപേരില്‍ സംസ്ഥാനവ്യാപകമായി നടന്നു. തിരുവനന്തപുറം ശ്രീചിത്തിര ഹോസ്പിറ്റലില്‍ നടന്ന രക്തദാനം ശ്രീ സുരേഷ് ഗോപി എം പി രക്തം നല്‍കി ഉദ്ഘാടനം ചെയ്തു നല്‍കി. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്‍.എസ് രാജീവ് ബി ജെ പി ജില്ലാ പ്രസിഡന്റ് ശ്രീ അഡ്വ എസ.സുരേഷ് , പ്രശസ്ത സീരിയല്‍ ആര്‍ട്ടിസ്റ് പ്രെത്യുക്ഷ നന്ദകുമാര്‍,ചലച്ചിത്ര നിര്‍മാതാവ് സുരേഷ് കുമാര്‍ശ്രീചിത്തിര സൂപ്രണ്ട് ഡോക്ടര്‍ ശാരദ എന്നിവര്‍ പങ്കെടുത്തു.അഡ്വ എസ് സുരേഷ്, പ്രെത്യുക്ഷ,ആര്‍.എസ്.
രാജീവ്; നന്ദകുമാര്‍,എന്നിവരും രക്ത ദാനത്തില്‍ പങ്കാളികളായി

കുറ്റ്യാടി അപകടം :രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി : തെരച്ചില്‍ തുടരുന്നു



കോഴിക്കോട്: മരുതോങ്കര പഞ്ചായത്തിലെ ഏക്കല്‍ മലയില്‍ കടന്തറപ്പുഴയില്‍ കോതോട് സ്വദേശികളായ ആറു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സംഭവത്തില്‍ തെരച്ചില്‍ തുടരുകയാണ്. മഴ തെരച്ചിലിന് തടസം സൃഷ്ടിച്ചിരുന്നു.
ഇതിനിടെ തെരച്ചിലിനിടെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.. കാതോട് സ്വദേശി രജീഷിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മറ്റൊന്ന് തിരിച്ചറിഞ്ഞിട്ടില്ല.




പശുക്കടവ് തൃക്കണ്ടൂര്‍ കടന്തറപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിലാണ് കുളിക്കാനിറങ്ങിയ ആറു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. അപകടസ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് ഇരു മൃതദേഹങ്ങളും കണ്ടെത്തിയത്. ബാക്കിയുള്ള നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പുഴയില്‍ കുളിക്കാനെത്തിയ സുഹൃത്തുക്കളാണ് ഒലിച്ചു പോയത്. മൊത്തം ഒന്‍പതു പേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്നു പേരെ രക്ഷപ്പെടുത്തി.

വയനാട് ജില്ലയിലെ മാവട്ട വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയതാണ് പുഴയില്‍ പെട്ടെന്നു ജലനിരപ്പ് ഉയരാന്‍ കാരണം.
കോതോട് സ്വദേശികളായ പാറയുള്ളപറമ്ബത്ത് രാജന്റെ മകന്‍ വിഷ്ണു, കറ്റോടി ചന്ദ്രന്റെ മകന്‍ അശ്വന്ത്, പാറയുള്ള പറമ്ബത്ത് രാജീവന്റെ മകന്‍ അക്ഷയ് രാജ്, കുട്ടിക്കുന്നുമ്മല്‍ ദേവദാസിന്റെ മകന്‍ വിപിന്‍ ദാസ്, കക്കുഴിയുള്ള കുന്നുമ്മല്‍ ശശിയുടെ മകന്‍ ഷൈന്‍ ശശി എന്നിവരെയാണ് കാണാതായത്. അപകടം നടന്ന കൂട്ടിക്കല്‍ മേഖലയില്‍ മഴയുണ്ടായിരുന്നില്ല.

കടന്തറപ്പുഴയുടെ ഭാഗത്ത് വൈകുന്നേരം ഓട്ടോയിലും ബൈക്കിലുമായിട്ടാണ് ഇവര്‍ ഇന്നലെ കുളിക്കാനെത്തിയത്. നീന്തല്‍ വശമില്ലാത്തതിനാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷിബിന്‍ ദാസ് പുഴയില്‍ ഇറങ്ങിയില്ല. ജിഷ്ണു, അമല്‍ എന്നിവര്‍ മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കാന്‍ നീങ്ങിയപ്പോഴാണ് മലവെള്ളപ്പാച്ചിലുണ്ടായത്.

ജിഷാവധം: കുറ്റപത്രത്തിലെ ചില വെളിപ്പെടുത്തലില്‍ ദുരൂഹത



ഗുവാഹത്തി : സംസ്ഥാനം ഏറെ ഉറ്റുനോക്കുന്ന ജിഷാവധക്കേസിലെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. അതേസമയം പ്രതി അമീറുല്‍ ഇസ്ലാമിന് അനറുല്‍ ഇസ്ലാം എന്ന സുഹൃത്ത് ഇല്ലെന്ന കുറ്റപത്രത്തിലെ വെളിപ്പെടുത്തലില്‍ ദുരൂഹത. അനറുല്‍ ഇസ്ലാമിന്റെ പരോക്ഷമായ പ്രേരണമൂലമാണു കൊലപാതകം എന്നായിരുന്നു നേരത്തേ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.


അസം സ്വദേശിയായ അനറുല്‍ ഇസ്ലാമിനെ പിടികൂടുന്നതിനായി കേരള പൊലീസ് സംഘം മൂന്നു തവണ അസമിലെ നൗഗാവ് ജില്ലയില്‍ എത്തിയിരുന്നു.
കേരളത്തില്‍ തൊഴിലാളിയായിരുന്ന അനറുല്‍ ഇസ്ലാം സംഭവത്തിനു ശേഷമാണ് അസമില്‍ മടങ്ങിയെത്തിയത്.



കേരള പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് അസം പൊലീസ് ജജോരി പൊലീസ് സ്റ്റേഷനു കീഴിലുള്ള മൗഹ്യ ഹലിജുജ എന്ന സ്ഥലത്തുള്ള ഇയാളുടെ വീട് കണ്ടെത്തി.
പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ അസം പൊലീസ് ചോദ്യം ചെയ്തിരുന്നു.
കേരള പൊലീസും ഇയാളുടെ വീട്ടില്‍ എത്തിയിരുന്നെങ്കിലും അന്നു രാവിലെ ഇയാള്‍ കേരളത്തിലേക്കു മടങ്ങിയെന്നാണു വീട്ടുകാര്‍ മൊഴി നല്‍കിയത്. വീട്ടുകാരുടെ മൊഴി എസ്‌ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള കേരള പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു.
ഈ സംഭവത്തിനുശേഷം അനറുല്‍ ഇസ്ലാമിനെ തേടി രണ്ടു തവണ കൂടി കേരള പൊലീസ് എത്തിയിരുന്നതായി നൗഗാവ് പൊലീസ് പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധുവും നൗഗാവില്‍ എത്തിയിരുന്നു. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ലക്ഷ്യത്തില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അസം സിഐഡിയും (ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്) അന്വേഷണം നടത്തി.
കേരള പൊലീസ് തിരയുന്നതു മനസ്സിലാക്കി അനറുല്‍ ഇസ്ലാം മുങ്ങുകയായിരുന്നുവെന്നാണ് അന്നു പൊലീസ് പറഞ്ഞത്. ഇയാളെ ഇതുവരെ പിടികിട്ടിയിട്ടുമില്ല. അനറുല്‍ ഇസ്ലാം എന്നൊരു സുഹൃത്ത് അമീറുല്‍ ഇസ്ലാമിന് ഇല്ലെന്ന കേരള പൊലീസിന്റെ പുതിയ നിലപാടും ഇതുവരെയുള്ള അന്വേഷണവും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്.

ഏറെ കാത്തിരുന്ന സാംസംഗ് ഗ്യാലക്സി എ9 പ്രോയുടെ വില പ്രഖ്യാപിച്ചു



ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലെ സാംസങ് ഗ്യാലക്സി എ9 പ്രോയുടെ വില പ്രഖ്യാപിച്ചു. 32,490 രൂപയാണ് പുതിയ മോഡലിന്റെ വില.എ9 പ്രോയ്ക്ക് 6 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഉള്ളത്. ഉയര്‍ന്ന മെമ്മറി ശേഷിയും അഡ്വാന്‍സ്ഡ് പ്രൊസസറുമായി മള്‍ട്ടി ടാസ്കിംഗിനുതകുന്ന വിധമാണ് രൂപകല്‍പ്പന. ഇതിനു ഗ്ലാസും ലോഹവും കൂടിച്ചേര്‍ന്നുള്ള ബോഡിയാണ്. ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസിന്‍റെ സംരക്ഷണവും ഉണ്ട്.
5,000 എംഎഎച്ച്‌ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 160 മിനുറ്റ് മാത്രം മതി. സ്ന


ാപ്പ് ഡ്രാഗണിന്റെ 64-ബിറ്റ് ഒക്ടാകോര്‍ പ്രൊസസറും നാല് ജിബി റാമുമുള്ള ഗ്യാലക്സി എ9 പ്രോയില്‍ രണ്ട് സിം കാര്‍ഡുകള്‍ ഇടാം. എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 256 ജിബി വരെ മെമ്മറി ഉയര്‍ത്താം. 16 മെഗാപിക്സല്‍ പിന്‍ ക്യാമറയും 8 മെഗാ പിക്സല്‍ മുന്‍ ക്യാമറയും കുറഞ്ഞ വെളിച്ചത്തില്‍ ചിത്രങ്ങളെടുക്കാനായി രണ്ട് ക്യാമറകള്‍ക്കും F1.9 അപ്പേര്‍ച്ചറുമുണ്ട്. കറുപ്പ്, വെളുപ്പ്, സ്വര്‍ണ്ണ നിറം എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഗ്യാലക്സി എ9 പ്രോ ലഭ്യമാവുക. സെപ്റ്റംബര്‍ 26 മുതല്‍ ഫോണ്‍ സ്റ്റോറുകളില്‍ ലഭ്യമാകും.

Friday, 16 September 2016

താഷി- ഇന്ത്യയില്‍നിന്ന് ഭൂട്ടാനിലേക്ക് ഒരു സല്യൂട്ട്



ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യ വിദേശവനിതയാണ് താഷി

ഇത് താഷി യാങ്സോം. ഇന്ത്യന്‍ സേനയുടെ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യ വിദേശവനിത. വിദേശവനിത എന്നു പറയുമ്ബോള്‍ അത്ര ദൂരത്തുനിന്നല്ല താഷിയുടെ വരവ്. നമ്മുടെ തൊട്ട് അയല്‍പ്പക്കമായ ഭൂട്ടാനിലെ ഒറോങ് സ്വദേശിയാണ് താഷി. ഇന്ത്യയിലെ മറ്റിടങ്ങളില്‍നിന്നുള്ള 32 വനിതാകേഡറ്റുകള്‍ക്കൊപ്പമായിരുന്നു 27 കാരിയായ താഷിയുടെ പരിശീലനം.

''ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍നിന്ന് പരിശീലനം നേടാന്‍ അവസരം ലഭിക്കുന്ന ഭൂട്ടാന്‍ സേനയില്‍നിന്നുള്ള ആദ്യ വനിതയാണ് ഞാന്‍.
ഏറെ അഭിമാനമുണ്ട് അതില്‍. പരിശീലനക്രമവുമായി ഒത്തുപോകാന്‍ ആദ്യമൊക്കെ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. പിന്നീട് എല്ലാം ശരിയായി- താഷി പറയുന്നു.


മാസങ്ങള്‍ക്കു മുമ്ബ് പരിശീലനത്തിനായി ഇവിടെ വരുമ്ബോള്‍ എങ്ങനെയാണ് ഒരു സൈക്കിള്‍ ഓടിക്കുന്നതെന്നു പോലും എനിക്കറിയില്ലായിരുന്നു. ഇവിടുത്തെ സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത്. ബാക്കിയെല്ലാം എനിക്ക് സഹിക്കാന്‍ പറ്റും ചെന്നൈയിലെ ചൂട് ഒഴികെ- ചെറുചിരിയോടെ താഷി കൂട്ടിച്ചേര്‍ക്കുന്നു. ലഭിച്ച അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് താഷിയുടെ ആഗ്രഹം.

റോയല്‍ ഭൂട്ടാന്‍ ആര്‍മിയിലെ ആംഡ് ഫോഴ്സസ് കോര്‍ട്ട് ഓഫ് ജസ്റ്റിസിനലാണ് താഷി സൈനിക സേവനം ആരംഭിക്കുക. വനിതകള്‍ക്കു പരിശീലനം നല്‍കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ഏക പരിശീലന കേന്ദ്രമാണ് ചെന്നൈയിലേത്. മൊത്തം 270 കേഡറ്റുകളാണ് സെപ്തംബറില്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തെത്തിയിട്ടുള്ളത്. ഇതില്‍ 19 പേര്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ളവരാണ്.