കാരാട്ടിനു ബോധക്കേടെന്ന് ഭംഗ്യന്തരേണ യച്ചൂരി; കാരാട്ട്–യച്ചൂരി ‘യുദ്ധം’ മാധ്യമങ്ങളിലൂടെ
ന്യൂഡൽഹി ∙ സുബോധമുള്ളവർക്കും ഇന്നത്തെ യാഥാർഥ്യങ്ങളുമായി ബന്ധമുള്ളവർക്കും രാജ്യത്തിന്റെ പോക്ക് എങ്ങോട്ടെന്നു മനസ്സിലാവുമെന്നും ആർഎസ്‌എസിനാൽ നയിക്കപ്പെടുന്ന പൂർണ ഫാഷിസ്‌റ്റ് രാഷ്‌ട്രം നിർമിക്കുന്നതിനെ കൂട്ടായി ചെറുക്കേണ്ടതുണ്ടെന്നും വ്യക്‌തമാക്കി, പ്രകാശ് കാരാട്ടിനു മറുപടിയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി.
ബംഗാളിലെ സിപിഎം ദിനപത്രമായ ഗണശക്‌തിക്കു നൽകിയ അഭിമുഖത്തിലാണ് യച്ചൂരി കടുത്ത ഭാഷയിൽ മുൻ ജനറൽ സെക്രട്ടറിയുടെ നിലപാടിനെ ചോദ്യംചെയ്‌തത്. ബിജെപി ഫാഷിസ്‌റ്റ് പാർട്ടിയല്ല, വലതുപക്ഷ സ്വേച്ഛാധിപത്യക്കാർ മാത്രമാണെന്നു കാരാട്ട് കഴിഞ്ഞയാഴ്‌ച ഇംഗ്ലിഷ് ദിനപത്രത്തിലെ ലേഖനത്തിൽ വാദമുന്നയിച്ചിരുന്നു. ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും വെല്ലുവിളിയാവുന്ന നടപടികൾകൊണ്ടു മാത്രം ഫാഷിസമാവില്ലെന്നും കാരാട്ട് വാദിച്ചു.
ബംഗാളിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുണ്ടാക്കിയ കൂട്ടുകെട്ടിനെച്ചൊല്ലിയാണ് സിപിഎം നേതൃനിരയിൽ ബിജെപിയെ എങ്ങനെ നിർവചിക്കണമെന്ന തർക്കം രൂക്ഷമായത്. ബംഗാൾ വിഷയത്തിൽ പരസ്യമായ തർക്കങ്ങൾ ഒഴിവാക്കണമെന്നു പൊളിറ്റ്ബ്യൂറോ തീരുമാനിച്ചിരുന്നു. അതിനുശേഷം കാരാട്ടിന്റെ ലേഖനം വന്ന പശ്‌ചാത്തലത്തിലാണു ബംഗാൾ പാർട്ടിയുടെ പത്രത്തിലെ അഭിമുഖത്തിലൂടെ യച്ചൂരി, കാരാട്ടിനെ തിരുത്തിയത്.
ജനറൽ സെക്രട്ടറിയും മുൻ ജനറൽ സെക്രട്ടറിയും തമ്മിൽ മാധ്യമങ്ങളിലൂടെയുള്ള തർക്കം തുടരുകയാണെങ്കിലും പാർട്ടിക്കുള്ളിൽ പ്രശ്‌നം ചർച്ചചെയ്യാൻ സാഹചര്യമായിട്ടില്ലെന്നാണു കാരാട്ടുപക്ഷത്തിന്റെ നിലപാട്. ബിജെപിയെ എങ്ങനെ നേരിടണമെന്നതു കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ തീരുമാനിച്ചതാണ്; പാർട്ടിയും ഇടതുപക്ഷവും കരുത്താർജിക്കുകയാണ് ആദ്യം സംഭവിക്കേണ്ടത്; ഇപ്പോൾ സംഭവിക്കുന്നതു ഫാഷിസമെന്നു വിലയിരുത്തിയാൽ പാർട്ടിയുടെ അടവുനയംതന്നെ മാറ്റേണ്ടിവരും. പാർട്ടിയും ഇടതുപക്ഷവും കരുത്തു നേടണമെങ്കിൽ എല്ലാ ബൂർഷ്വാ പാർട്ടികളെയും നേരിടണം.
ഫാഷിസത്തിലേക്കു നീങ്ങുന്നുവെന്നു ഭീതി പരത്തുന്നവർ കോൺഗ്രസുമായി തിരഞ്ഞെടുപ്പിലും സഹകരിക്കാമെന്നു നിലപാടുള്ളവരാണെന്ന് യച്ചൂരിയെ ഉന്നംവച്ചു പറയാനും കാരാട്ടുപക്ഷത്തിനു മടിയില്ല. യച്ചൂരി പറയുന്നതുപോലെ ബിജെപിക്കെതിരെ കൂട്ടായി പോരാടുന്നതിനോട് ആർക്കും വിയോജിപ്പില്ലെന്നും കൂട്ടുകെട്ടു തിരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു. അർധ ഫാഷിസ്‌റ്റ് പ്രത്യയശാസ്‌ത്രമുള്ള ആർഎസ്‌എസുമായി ബന്ധമുള്ളതെന്നു ബിജെപിയെ വിശേഷിപ്പിക്കുമ്പോഴും അവർ ഇന്ത്യയെ ഫാഷിസത്തിലേക്കു കൊണ്ടുപോകുന്നുവെന്നു കാരാട്ടിനു വിലയിരുത്തലില്ല. മറിച്ച്, ആർഎസ്‌എസിന്റെ ഫാഷിസ്‌റ്റ് രീതിയിലുള്ള പദ്ധതി മുന്നോട്ടു കൊണ്ടുപോകുകയാണു ബിജെപി ചെയ്യുന്നതെന്ന് യച്ചൂരി ശക്‌തിയുക്‌തം വാദിക്കുന്നു.
ബിജെപിയെ ചെറുക്കാൻ ആദ്യം സിപിഎമ്മും ഇടതുപക്ഷവും ശക്‌തിപ്പെടണമെന്നു കാരാട്ട് വാദിക്കുമ്പോൾ, ഫാഷിസത്തെ വഴിയിൽ തടയാൻ കൂട്ടായി ശ്രമിക്കണമെന്ന് യച്ചൂരി മറുവാദമുന്നയിക്കുന്നു. കൂട്ടാ
യ

No comments:
Post a Comment