Sunday, 11 September 2016

ത്യാഗസ്മരണകളില്‍ ഇന്ന് ബലിപെരുന്നാള്‍



കോഴിക്കോട് • ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. പെരുന്നാള്‍ നമസ്കാരങ്ങള്‍ക്കായി നാടെങ്ങും ഈദ്ഗാഹുകള്‍ നടന്നു.

ദൈവ കല്‍പനയില്‍ പുത്രനെ ബലിനല്‍കാന്‍ സന്നദ്ധനായ ഇബ്രാഹിം നബിയുടെ ത്യാഗോജ്വലജീവിതമാണ് വിശ്വാസിയ്ക്ക് മുന്നില്‍ ബക്രീദ്. ഉടയവനുവേണ്ടി എല്ലാം സമര്‍പ്പിക്കുന്നതിന്റെ പുണ്യമാണ് പെരുന്നാളിന്റെ സന്ദേശം. പരമകാരുണികനുമുന്നില്‍ ഒന്നുമില്ലാത്തവനായി നില്‍ക്കാനുള്ള ആത്മശക്തിക്കായി ദുവാ ചെയ്യലാണ് മനസുകളുടെ സാഫല്യം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ ഈദ്ഗാഹുകള്‍ നടന്നു. പള്ളികളും തക്ബീര്‍ധ്വനികളാല്‍ മുഖരിതമാവും. പിന്നെ പുതുവസ്ത്രങ്ങളിഞ്ഞും അത്തറ് പൂശിയും ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍.
സ്നേഹവും സൗഹൃദവും പങ്കുവച്ച്‌ ബന്ധുവീടുകളിലെ സന്ദര്‍ശനം. സമര്‍പ്പണത്തിന്റെ സാഫല്യത്തില്‍ ആഘോഷങ്ങള്‍ക്ക് പൂര്‍ണത.

No comments:

Post a Comment