Sunday, 11 September 2016

പ്രതി പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍



മലപ്പുറം: കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍. പള്ളിക്കുന്ന് ലത്തീഫ് (40) ആണ് വണ്ടൂര്‍ പൊലീസ് സ്റ്റേഷനിലെ ശുചിമുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്. ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശുചിമുറിയിലെ കൊളുത്തില്‍ ഉടുമുണ്ടില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണു മൃതദേഹം.

No comments:

Post a Comment