മന്ത്രിവാഹനങ്ങളില്‍ നമ്ബര്‍ പ്ലേറ്റ് വരുന്നു; ഐഎഎസുകാര്‍ നീലക്കൊടി പറപ്പിക്കും!
തിരുവനന്തപുരം: ഐഎഎസ് വാഹനങ്ങളില്‍ നീലക്കൊടി വയ്ക്കാന്‍ നിയമ വകുപ്പിന്റെ പച്ചക്കൊടി. മന്ത്രിമാരുടെ വാഹനങ്ങളില്‍ നമ്ബര്‍ പ്ലേറ്റ് പ്രദര്‍ശിക്കണമെന്നും സര്‍ക്കാര്‍ ചിഹ്നവും വിഐപി വാഹനങ്ങള്‍ക്കുള്ള നമ്ബറുകളും പ്രത്യേകം പ്രദര്‍ശിപ്പിക്കാവുന്നതാണെന്നും നിയമ സെക്രട്ടറി ബിജി ഹരീന്ദ്രനാഥ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.
ഇതനുസരിച്ച് മന്ത്രിമരുടെ വാഹനങ്ങളിലെ നമ്ബര്‍ പ്ലേറ്റുകളുടെ പുതിയ രൂപ കല്‍പ്പന ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി തയ്യാറാക്കി ചീഫ് സെക്രട്ടറിക്ക് കൈമാറി.
രണ്ട് ആനകളുള്ള സര്‍ക്കാര്‍ ചിഹ്നവും വിഐപി നമ്ബറുകളും പ്രത്യേകം പ്രദര്‍ശിപ്പിക്കുന്ന രൂപകല്‍പ്പനയാണ് തയ്യാറാക്കിയത്. ഇതിനു താഴെയായി വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്ബറും പ്രദര്‍ശിപ്പിക്കും. ഐഎഎസുകാരുടെ വാഹനത്തില്‍ മുസൂറി അക്കാദമിയുടെ ചിഹ്നം പതിച്ച നീലക്കൊടി ഘടിപ്പിക്കാന്‍ പാടില്ലെന്നായിരുന്നു മുന്‍ ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശം.
ഗതാഗത മന്ത്രിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്ന തച്ചങ്കരിക്കെതിരെ ഇതോടെ ഐഎഎസുകാരും തിരിഞ്ഞു. ചില ഉന്നത ഉദ്യോഗസ്ഥര്‍ കൊടി അഴിച്ച് മാറ്റിയെങ്കിലും യുവ ഐഎഎസുകാര്‍ അതിന് വിസമ്മതിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണു നിയമോപദേശം അവര്‍ക്ക് അനുകൂലമായി ലഭിച്ചത്. വാഹനങ്ങളിലെ നമ്ബര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കണമെന്നു ടോമിന്‍ തച്ചങ്കരി നല്‍കിയ നിര്‍ദേശം ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ പാലിച്ചിരുന്നു.
No comments:
Post a Comment