നിഥിന്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി
രണ്‍ജി പണിക്കരുടെ മകനും സംവിധായകനുമായ നിഥിന്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി. പത്തനംതിട്ട കുമ്ബനാട് സ്വദേശി ടെനി സാറ ജോണ്‍ ആണ് വധു. എറണാകുളത്തെ വീട്ടില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇന്നലെയായിരുന്നു വിവാഹം.
നടന്‍മാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, സംവിധായകരായ രഞ്ജിത്, ടി കെ രാജീവ് കുമാര്‍, ഷാജി കൈലാസ്, രാഷ്ട്രീയ നേതാക്കളായ വയലാര്‍ രവി, വി എം സുധീരന്‍ എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു
നീണ്ട പന്ത്രണ്ടര വര്‍ഷത്തെ പ്രണയമാണ് ഇന്നലെ സാഫല്യമായത്. സ്കൂള്‍ കാലം മുതല്‍ നിഥിനും ടെനിയും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീടെപ്പോഴോ ഇരുവര്‍ക്കുമിടയില്‍ പ്രണയം മൊട്ടിട്ടു.
വിവാഹം വൈകാന്‍ കാരണം ആദ്യ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. സ്വതന്ത്ര സംവിധായകനായിട്ടു മതി വിവാഹം എന്നായിരുന്നു നിഥിന്റെ നിലപാട്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ കസബ ഹിറ്റായതോടെ വിവാഹിതനാവാന്‍ തീരുമാനിക്കുകയായിരുന്നു നിഥിന്‍.
No comments:
Post a Comment