മെസ്സിയെപ്പോലുള്ളവരാണ് ഫുട്ബോളിന് ആവശ്യം: റൊണാള്‍ഡിന്യോ
മെസ്സി ഈ കാലഘട്ടത്തിലെ മികച്ച താരമാണെന്നും ഓരോ കളിക്കാര്‍ക്കും അവരുടേതായ സമയമുണ്ടായിരുന്നെന്നും റൊണാള്‍ഡീന്യോ വ്യക്തമാക്കി
ഭാവിയില്‍ നെയ്മറും മെസ്സിയെപ്പോലെയാകുമെന്നും മെസ്സിയുടെ അതേ കാലഘട്ടത്തില്‍ തന്നെ കളിക്കേണ്ടി വന്നതാണ് നെയ്മറിന്റെ ദൗര്‍ഭാഗ്യമെന്നും ബ്രസീലിന്റെയും ബാഴ്സലോണയുടെയും മുന്‍താരം റൊണാള്‍ഡിന്യോ. ബാഴ്സലോണയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിന് ന്യൂയോര്‍ക്കിലെത്തിയതായിരുന്നു റൊണാള്‍ഡിന്യോ.
മെസ്സി ഈ കാലഘട്ടത്തിലെ മികച്ച താരമാണെന്നും ഓരോ കളിക്കാര്‍ക്കും അവരുടേതായ സമയമുണ്ടായിരുന്നെന്നും റൊണാള്‍ഡിന്യോ വ്യക്തമാക്കി. ഗാരിഞ്ച, മാറഡോണ ഇങ്ങനെ ഓരോരുത്തര്‍ക്കും അവരുടേതായ കാലഘട്ടമുണ്ടായിരുന്നു.
ഞാനും ഒരു കാലത്ത് മികച്ച കളിക്കാരനായിരുന്നു. മെസ്സിയാണോ ഏറ്റവും മികച്ച താരമെന്ന ചോദ്യത്തിന് റൊണാള്‍ഡിന്യോയുടെ മറുപടി ഇങ്ങനെയായിരുന്നു.
''നിലവിലുള്ളത് പോലെ തന്നെ മെസ്സി ഒരുപാട് കാലം കളിക്കെട്ടെ. മെസ്സി എന്റെ സുഹൃത്താണ്. അവനെ ഞാന്‍ ആരാധിക്കുന്നു. മെസ്സിയൊപ്പോലുള്ള കളിക്കാരെ ഫുട്ബോളിന് വേണം'' റൊണാള്‍ഡിന്യോ പറയുന്നു.
റൊണാള്‍ഡിന്യോ ന്യൂയോര്‍ക്കിലെ ബാഴ്സലോണ എഫ്.സിയിലെത്തിയപ്പോള്‍
കഴിഞ്ഞ സപ്തംബറില്‍ ഫ്ളുമിനെന്‍സ് വിട്ടതിനുശേഷം മുപ്പത്തിയാറുകാരനായ റൊണാള്‍ഡിന്യോ മറ്റൊരു ക്ലബ്ബിന്റെയും ഭാഗമായിട്ടില്ല. ഒരു സീസണ്‍ കൂടി കളിച്ചിട്ട് മാത്രമേ വിരമിക്കാന്‍ ഉദ്ദേശമുള്ളൂവെന്നും റൊണാള്‍ഡിന്യോ വ്യക്തമാക്കി.
2003 മുതല്‍ 2008 വരെ ബാഴ്സലോണക്കായി കളിച്ച റൊണാള്‍ഡഇന്യോ രണ്ട് ലാ ലിഗ കിരീടങ്ങളും ഒരു ചാമ്ബ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. രണ്ട് തവണ ഫിഫയുടെ ലോക ഫുട്ബോളറുമായി.
No comments:
Post a Comment