Sunday, 11 September 2016

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍



ജമ്മു • ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍. ഞായറാഴ്ച നാലു ഭീകരരെ വധിച്ച അതേ സ്ഥലത്തു തന്നെയാണ് ഇന്ന് വീണ്ടും വെടിവയ്പ്പ് ഉണ്ടായിരിക്കുന്നത്. പൂഞ്ച് പട്ടണത്തില്‍ പണിതുകൊണ്ടിരുന്ന മിനി സെക്രട്ടേറിയറ്റിനു സമീപമാണ് വീണ്ടും വെടിവയ്പ്പ് ഉണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറ‍ഞ്ഞു. കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ ആണ് ഇന്നു വീണ്ടും വെടിവയ്പ്പ് നടത്തിയതെന്നാണ് ആദ്യ വിവരം. സുരക്ഷാസേന തിരിച്ചടിക്കുകയും ചെയ്തു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

പണിതുകൊണ്ടിരുന്ന മിനി സെക്രട്ടേറിയറ്റിനു സമീപം ഇന്നലെ രാവിലെ ഏഴരയോടെ നാലു ഭീകരര്‍ രണ്ടു സ്ഥലങ്ങളില്‍നിന്നു സൈനികത്താവളത്തിനുനേരെ വെടിവയ്ക്കുകയായിരുന്നു.
പൊലീസ് ഇവരെ നേരിടുന്നതിനിടയിലാണു പൊലീസുകാരനായ ആര്‍.കുമാര്‍ കൊല്ലപ്പെട്ടത്. മന്‍സൂര്‍ ഹുസൈന്‍ എന്ന മറ്റൊരു പൊലീസ് ഓഫിസര്‍ക്കും നാട്ടുകാരനും പരുക്കേറ്റിരുന്നു. കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയുണ്ടായ ആക്രമണങ്ങളിലും നുഴഞ്ഞുകയറ്റ ശ്രമത്തിനിടയിലും ഏഴു ഭീകരരെയാണ് സൈന്യം വധിച്ചത്. ഇതിനു പിന്നാലെയാണ് ഇന്നത്തെ സംഭവം.

No comments:

Post a Comment