Friday, 16 September 2016

റെയ്മണ്ട്സില്‍ ജോലിക്ക് ഇനി റോബോട്ടുകള്‍, 10000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും



ചെന്നൈ: രാജ്യത്തെ മുന്‍നിര വസ്ത്ര വ്യാപാര സ്ഥാപനമായ റെയ്മണ്ട്സ് ജീവനക്കാര്‍ക്ക് പകരം റോബോട്ടുകളെ ജോലിയ്ക്ക് നിയോഗിക്കുന്നു. മൂന്ന് വര്‍ഷത്തിനകം പദ്ധതി നടപ്പാക്കുന്നതോടെ മൊത്തം 10,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. രാജ്യത്തൊട്ടാകെയുള്ള കമ്ബനിയുടെ 16 വസ്ത്ര നിര്‍മാണ പ്ലാന്റുകളിലാണ് റോബോട്ടുകളെ നിയമിക്കുകയെന്ന് റെയ്മണ്ട്സ് സിഇഒ സഞ്ജയ് ബെഹല്‍ വ്യക്തമാക്കി.
ഈ പ്ലാന്റുകളിലാകെ 30,000 പേരാണ് ജോലിചെയ്യുന്നത്. ഓരോ പ്ലാന്റുകളിലുമായി 2000ത്തോളം ജീവനക്കാരാണുള്ളത്. മൊത്തം ജീവനക്കാരുടെ എണ്ണം 20,000ലേയ്ക്ക് കുറയ്ക്കുയെന്നതാണ് കമ്ബനിയുടെ ലക്ഷ്യമെന്നും സിഇഒ പറഞ്ഞു. 100 ജീവനക്കാര്‍ക്ക് പകരം ഒരു റോബോട്ട് മതിയെന്നാണ് കമ്ബനിയുടെ വിലയിരുത്തല്‍.
നിലവില്‍ ചൈനയില്‍ റോബോട്ടുകളെ പ്രയോജനപ്പെടുത്തി വിവിധ നിര്‍മാണ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

No comments:

Post a Comment