എനിക്ക് പ്രിയപ്പെട്ട ക്യാപ്റ്റന്‍ ഇതാ., ഗാംഗുലി വെളിപ്പെടുത്തുന്നു
എന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ ആരാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലിയാണ് ഇപ്പോള്‍ ഏറ്റവും മികച്ച നായകരിലൊരാള്‍ എന്നാണ് ഗാംഗുലിയുടെ അഭിപ്രായം. ഒരു സ്വകാര്യപരിപാടിയിലാണ് ഗാംഗുലി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വിരാടാണ് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട നായകന്‍, അദ്ദേഹം മികച്ച കളിക്കാരനാണ്, ചെറിയ കരിയറിനുളളില്‍ തന്നെ അദ്ദേഹം രാജ്യത്തിന് വേണ്ടി ഒട്ടേറെ സംഭാവകള്‍ നല്‍കിയിട്ടുണ്ട്. കോഹ്ലിയുടെ പോരാട്ട വീര്യവും ആക്രമണോത്സുഗതയും വിജയിക്കാനുളള ദാഹവും മാതൃകാപരമാണ്' ഗാംഗുലി പറഞ്ഞു.
നേരത്തെയും കോഹ്ലിയെ പ്രശംസിച്ച് ഗാംഗുലി രംഗത്ത് വന്നിരുന്നു.
2019 ലോകകപ്പില്‍ കോഹ്ലിയായിരിക്കണം ടീം ഇന്ത്യയെ നയിക്കണമെന്നാണ് അന്ന് ഗാംഗുലി അഭിപ്രായപ്പെട്ടത്.
ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം തൊട്ടതെല്ലാം പൊന്നാക്കുന്ന വിരാട് കോഹ്ലി ഇതിനോടകം തന്നെ ഏഴ് ടെസ്റ്റുകളില്‍ വിജയിച്ചുകഴിഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരെ ഈ അടുത്ത് കഴിഞ്ഞ ടെസ്റ്റ് പരമ്ബര 2-0ത്തിനാണ് ഇന്ത്യ ജയിച്ചത്.
No comments:
Post a Comment