ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി അംഗീകരിക്കാന്‍ കഴിയാത്തത്: ജസ്റ്റീസ് കട്ജു
ന്യുഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സംശയത്തിന്‍റെ ആനുകൂല്യം നല്‍കി വധശിക്ഷ ഒഴിവാക്കിയത് അംഗീകരിക്കാന്‍ കഴിയാത്തതാണ്. വിധി കോടതി പുനഃപരിശോധിക്കണമെന്നും കട്ജു ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു.
സൗമ്യയെ ഗോവിന്ദച്ചാമി ഉപദ്രവിച്ചതും മാനഭംഗപ്പെടുത്തിയതും പരിഗണിച്ച കോടതി അയാളുടെ ഉപദ്രവം മരണകാരണമായി എന്ന് കണ്ടെത്താന്‍ കഴിയാതെ പോയി. ഐ.പി.സിയുടെ 300ാം വകുപ്പ് ക്രപാരം കൊലപാതകമായി കണക്കാന്‍ കഴിയുമായിരുന്നു. ഈ വകുപ്പ് വിശദമായി പരിശോധിക്കാതെയാണ് വധശിക്ഷ റദ്ദാക്കിയത്.
ഈ സാധ്യത പരിഗണിക്കാത്ത കോടതി, പ്രോസിക്യൂഷന്‍ നല്‍കിയ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള സാക്ഷിമൊഴി പരിഗണിക്കുകയും ചെയ്തു. സൗമ്യ പുറത്തേക്കു ചാടുന്നതായി അജ്ഞാതനായ ഒരാള്‍ പറഞ്ഞുവെന്ന മൊഴി വിശ്വസിച്ച കോടതിക്ക് ഗോവിന്ദച്ചാമി നടത്തിയ ക്രൂരതയുടെ തെളിവുകള്‍ പരിഗണിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റീസ് കട്ജു കുറ്റപ്പെടുത്തുന്നു.
No comments:
Post a Comment