Sunday, 11 September 2016

ഒാണാവധി: ബെംഗളൂരു മലയാളികളെ സ്വകാര്യബസുകള്‍ കൊള്ളയടിക്കുന്നു



ബെംഗളൂരു • ഒാണാവധിക്ക് നാട്ടിലേക്കു പോകുന്ന ബെംഗളൂരു മലയാളികളെ ലക്ഷ്യമിട്ട് ഇത്തവണയും സ്വകര്യ ബസുകള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. സ്പെഷ്യല്‍ സര്‍വീസെന്ന പേരിലാണ് അമിതനിരക്ക് ഈടാക്കുന്നത്. ഒാണക്കാലത്ത് കാവേരി നദീജല പ്രക്ഷോഭം കൂടിയായതോടെ ബെംഗളുരു മലയാളികളുെട യാത്രാ ദുരിതം ഇരട്ടിയായി.

മണ്ഡ്യ, മൈസൂര്‍ മേഖലകളില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ കര്‍ണാടക കേരള ആര്‍ടിസികള്‍ക്ക് കൂടുതല്‍ സ്പെഷ്യല്‍ ബസുകള്‍ ഒാടിക്കുന്നില്ല. ഇതു മുതലാക്കിയാണ് സ്വകാര്യ ബസുകള്‍ അമിത ചാര്‍ജ് ഈടക്കുന്നത്. ഉല്‍സവകാലത്ത് 15 ശതമാനം വരെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഫെക്സി പെര്‍മിറ്റിന്റെ് മറവിലാണ് 50 ശതമാനം വരെ നിരക്ക് വര്‍ധിപ്പിച്ചത്.

കര്‍ണാടക ആര്‍ടിസി 21 സ്പെഷ്യല്‍ ബസുകളും കേരള ആര്‍ടിസി ഒന്‍പത് സ്പെഷല്‍ ബസുകളും യാത്രത്തിരക്ക് പരിഗണിച്ച്‌ നിരത്തിലിറക്കിയിട്ടുണ്ടെങ്കിലും ഇതിനോടകം തന്നെ ടിക്കറ്റുകളെല്ലാം വിറ്റുപോയി. ഒാണക്കാലത്ത് പ്രത്യേക പെര്‍മിറ്റ് എടുത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ വാഹങ്ങളില്‍ പറയുന്ന ചാര്‍ജ് നല്‍കി യാത്രചെയ്യുകയല്ലാതെ ബെംഗളൂരു മലയാളികള്‍ക്ക് മറ്റുവഴികളില്ല.

No comments:

Post a Comment