മഞ്ചേശ്വരത്ത് വൃദ്ധദമ്ബതികളെ ആക്രമിച്ച് 32 പവനും കാറും 7500 രൂപയും കൊള്ളയടിച്ചു
മഞ്ചേശ്വരം • രാത്രിയില്‍ വൃദ്ധദമ്ബതികളെ ആക്രമിച്ച് നാലംഗസംഘം 32 പവനും കാറും 7500 രൂപയും കൊള്ളയടിച്ചു. മഞ്ചേശ്വരം കടമ്ബാര്‍ കട്ടയിലെ രവീന്ദ്രനാഥ് ഷെട്ടിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അക്രമണത്തില്‍ പരുക്കേറ്റ രവീന്ദ്രനാഥ് ഷെട്ടി, ഭാര്യ എന്നിവരെ മഞ്ചേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. വീടിന്റെ താക്കോല്‍ വാതിലിലായിരുന്നു വെച്ചിരുന്നത്. ജനാലയുടെ അരികിലൂടെ താക്കോല്‍ കൈക്കലാക്കിയ നാലംഗ സംഘം വീടിന്റെ രണ്ടാം നിലയിലെ അലമാര കുത്തിത്തുറന്ന് സ്വര്‍ണവും പണവും കൈവശപ്പെടുത്തി. തുടര്‍ന്ന് താഴെ ഇറങ്ങുന്നതിനിടയില്‍ ശബ്ദംകേട്ട് രവീന്ദ്രനാഥ് ഷെട്ടിയും ഭാര്യയും ഉണര്‍ന്നു.
കവര്‍ച്ചക്കാരെകണ്ട് ബഹളംവെക്കാന്‍ ശ്രമിച്ചപ്പോള്‍ സംഘം രവീന്ദ്രനാഥ് ഷെട്ടിക്ക് നേരെ കത്തിവീശി. തടയാന്‍ ശ്രമിച്ച ഭാര്യയുടെ കൈക്കും പരുക്കേറ്റു.
പിന്നീട് കത്തികാട്ടി ഭീഷണിപ്പെടുത്തി രവീന്ദ്രനാഥ് ഷെട്ടിയുടെ ഭാര്യയുടെ കയ്യിലുണ്ടായിരുന്ന വളകളും മറ്റു ആഭരണങ്ങളും സംഘം ഊരിവാങ്ങി. കാറിന്റെ താക്കോല്‍ കൈവശപ്പെടുത്തി കാറുമായാണ് സംഘം കടന്നത്. കവര്‍ച്ചക്കാര്‍ പോയശേഷം രവീന്ദ്രനാഥ് ഷെട്ടി വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ സ്ഥലത്തെത്തിയ പൊലീസ് പ്രതികള്‍ക്കുവേണ്ടി വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
No comments:
Post a Comment