കാവേരി തര്‍ക്കം: കര്‍ണാടകയിലും തമിഴ്നാട്ടിലും സംഘര്‍ഷം
സംഘര്‍ഷത്തെത്തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബെംഗളൂരില്‍ നിന്ന് സേലം വഴിയുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കി. ഒമ്ബത് ബസുകളാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ ബെംഗളൂരുവില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കും.
ബെംഗളൂരു: തമിഴ്നാടിന് കാവേരി നദീജലം വിട്ടുനല്‍കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് കര്‍ണാടക നിരസിച്ചതിനെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലും വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് ബെംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബെംഗളൂരു-മൈസൂര്‍ റോഡ് അടച്ചു.
തമിഴ്നാട്ടില്‍ കര്‍ണാടക സ്വദേശികളുടെ വാഹനങ്ങളും ഹോട്ടലുകളും അജ്ഞാതര്‍ കത്തിച്ചു. തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ ന്യൂ വുഡ്ലാന്‍ഡ്സ് ഹോട്ടലിന് നേരെ അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞു.
ഇന്ന് പുലര്‍ച്ചെ 3.15 നായിരുന്നു ആക്രമണം നടന്നത്. സംഘമായെത്തിയ ഒരു വിഭാഗം ഹോട്ടലിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കര്‍ണാടകയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികള്‍ക്കെതിരെയുളള അക്രമങ്ങള്‍ തുടരുകയാണെങ്കില്‍ തമിഴ്നാട്ടിലുളള കര്‍ണാടക സ്വദേശികള്‍ക്കും സമാന അക്രമങ്ങള്‍ നേരിടേണ്ടി വരുമെന്ന് അറിയിച്ചുകൊണ്ടുളള ഒരു കുറിപ്പും അജ്ഞാതര്‍ ഹോട്ടലിന് മുന്നില്‍ പതിച്ചു.
സംഘര്‍ഷത്തെത്തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബെംഗളൂരില്‍ നിന്ന് സേലം വഴിയുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കി. ഒമ്ബത് ബസുകളാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ ബെംഗളൂരുവില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കും.
കന്നഡ സിനിമാ താരങ്ങള്‍ക്കെതിരായി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ തമിഴ് വിദ്യാര്‍ത്ഥിയെ ബെംഗളൂരുവില്‍ മര്‍ദ്ദിച്ചവശനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ബെംഗളുരു, മൈസൂരു, ഹൂബ്ളി എന്നിവിടങ്ങളില്‍ തമിഴ്നാട് സ്വദേശികളുടെ വാഹനങ്ങളും കടകളും അക്രമികള്‍ കത്തിച്ചു. ബെംഗളൂരു സാറ്റ്ലൈറ്റ് ബസ്സ്റ്റേഷനിലെ തമിഴ്നാട്ടുകാരുടെ ഭക്ഷണശാലയായ അഡയാര്‍ ആനന്ദഭവനില്‍ കൈയേറ്റമുണ്ടായി. അഞ്ച് വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
ഉത്തരവ് റദ്ദാക്കണമെന്ന കര്‍ണാടകത്തിന്റെ പുന:പരിശോധനാ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് തമിഴ്നാട്ടില്‍ കര്‍ണാടകക്കാര്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായിരിക്കുന്നത്.
ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കര്‍ണാടകത്തിന്റെ ആവശ്യം തള്ളി. എന്നാല്‍ പ്രതിദിനം 15,000 ഘനയടി ജലം തമിഴ്നാടിന് നല്‍കണമെന്ന മുന്‍ ഉത്തരവിലെ നിര്‍ദേശം 12,000 ഘനയടി ജലമായി കോടതി കുറച്ചിട്ടുണ്ട്.
No comments:
Post a Comment