മലയാളി വിമാനയാത്രക്കാര്‍ മര്യാദയില്ലാത്തവരെന്ന് റിപ്പോര്‍ട്ട്
മലയാളികളെന്നോ ഇന്ത്യന്‍ യാത്രക്കാരെന്നോ പേരെടുത്ത് പറയുന്നില്ലെങ്കിലും അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നവരില്‍ ഏറെപേരും കേരളത്തില്‍നിന്നുള്ളവരായിരുന്നു.
ന്യൂഡല്‍ഹി: മലയാളികളായ വിമാനയാത്രക്കാര്‍ക്ക് മര്യാദകുറവാണെന്ന് യുഎഇ ഏവിയേഷന്‍ അതോറിറ്റി. എമിറേറ്റസ് വിമാനം ദുബായില്‍ ലാന്‍ഡിങ്ങിനിടെ തീപ്പിടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
വിമാനത്തിലെ 80 ശതമാനം യാത്രക്കാരും മലയാളികളായിരുന്നു. വിമാനം ദുരന്തത്തില്‍പ്പെട്ട സമയത്ത് യാത്രക്കാരില്‍ കൂടുതല്‍പേരും അവരുടെ ബാഗുമായി പുറത്തേക്ക് പോകുവനാണ് ശ്രമിച്ചത്.
അപകടത്തില്‍പ്പെടുന്ന വിമാനത്തില്‍നിന്ന് രക്ഷപ്പെടുമ്ബോള്‍ ലഗേജുകള്‍ എടുക്കാന്‍ തുനിയരുത്.
ബാഗുകള്‍ എടുക്കുകയല്ല രക്ഷപ്പെടുകയാണ് വേണ്ടതെന്ന നിര്‍ദേശം നല്‍കിയെങ്കിലും പലരും അതനുസരിക്കാന്‍ തയ്യാറായില്ലെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി തയ്യാറാക്കിയ റിപ്പോട്ടില്‍ പറയുന്നു.
വിമാനത്തില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന മദ്യത്തിനും ഇന്ത്യക്കാരായ യാത്രക്കാരില്‍ പലര്‍ക്കും ആക്രാന്തംകൂടുതലാണെന്നും എയര്‍ഹോസ്റ്റസുമാരുള്‍പ്പടെയുള്ളവരോട് പരുഷമായി പെരുമാറുന്നവരാണ് ഇവരില്‍ പലരുമെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
മലയാളികളെന്നോ ഇന്ത്യന്‍ യാത്രക്കാരെന്നോ പേരെടുത്ത് പറയുന്നില്ലെങ്കിലും അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നവരില്‍ ഏറെപേരും കേരളത്തില്‍നിന്നുള്ളവരായിരുന്നു.
ആഗസ്ത് മൂന്നിനായിരുന്നു 282 യാത്രക്കാരുമായി തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വിമാനം ദുബായിയില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.
No comments:
Post a Comment