Wednesday, 14 September 2016

റിലയന്‍സ് കമ്യൂണിക്കേഷനും എയര്‍സെല്ലും ലയിക്കുന്നു



ന്യൂഡല്‍ഹി• ടെലികോം രംഗത്തെ പ്രമുഖരായ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സും മലേഷ്യയിലെ മാക്സിസ് കമ്യൂണിക്കേഷന്റെ ഉടമസ്ഥതയിലുള്ള എയര്‍സെല്ലും തമ്മില്‍ ലയിക്കാന്‍ ധാരണ. ഇരുകമ്ബനികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ടെലികോം രംഗത്ത് ഏറെ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള തീരുമാനം പരസ്യപ്പെടുത്തിയത്. ഇരുഗ്രൂപ്പുകള്‍ക്കും തുല്യ പ്രാധാന്യമുള്ളതായിരിക്കും പുതിയ കമ്ബനി.

65,000 കോടി രൂപയാണ് പുതിയ കമ്ബനിയുടെ ആസ്തി കണക്കാക്കുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്ററായി പുതിയ കമ്ബനി മാറും. പുതിയ കമ്ബനിയില്‍ തുല്യ പങ്കാളിത്തമാകും ഇരു കമ്ബനികള്‍ക്കുമുണ്ടാകുക.
അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലും ഇരുകമ്ബനികള്‍ക്കും തുല്യമായുള്ള പ്രാതിനിധ്യം ലഭിക്കും.



ടെലികോം ഉപയോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തെ ഏറ്റവും വലിയ നാലു കമ്ബനികളില്‍ ഒന്നായി പുതിയ കൂട്ടുകെട്ട് മാറുമെന്ന് ഇരു കമ്ബനികളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പ്രധാനപ്പെട്ട 12 തലങ്ങളിലെ വരുമാനം കണക്കാക്കിയാല്‍ ഏറ്റവും വലിയ മൂന്നു കമ്ബനികളിലൊന്നായും പുതിയ കമ്ബനി മാറും. നിലവില്‍ 110 മില്യന്‍ ഉപയോക്താക്കളുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഇന്ത്യയിലെ നാലാമത്തെ വലിയ ടെലികോം കമ്ബനിയാണ്. 84 മില്യന്‍ ഉപയോക്താക്കളുള്ള എയര്‍സെല്ലാകട്ടെ, അ‍ഞ്ചാം സ്ഥാനത്താണ്.

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ പ്രവര്‍ത്തനം ആരംഭിച്ച്‌ ദിവസങ്ങള്‍ പിന്നിടുമ്ബോഴാണ് സഹോദരന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സും എയര്‍സെല്ലും ലയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്ബനികളുടെയും പ്രതിനിധികള്‍ തമ്മില്‍ കഴിഞ്ഞ ‍ഡിസംബര്‍ മുതല്‍ ചര്‍ച്ച നടന്നുവരികയായിരുന്നു.

No comments:

Post a Comment