കാവേരി ജലതര്‍ക്കത്തില്‍ കര്‍ണാടകത്തിന് കോടതി വിമര്‍ശനം; 20വരെ ജലം വിട്ടുനല്‍കണം
ചെന്നൈ: കാവേരി ജലതര്‍ക്കത്തില്‍ കര്‍ണാടകത്തിന് കോടതി വിമര്‍ശനം. ഈ മാസം 20വരെ കര്‍ണാടക 12,000 ഘനയടി ജലം വിട്ടുനല്‍കണം. എന്നാല്‍ നേരത്തെ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ദിവസം ജലം നല്‍കാനുള്ള ഉത്തരവ് തമിഴ്നാടിനും ആശ്വാസമായിട്ടുണ്ട്. എന്നാല്‍ തമിഴ്നാടിന് വിട്ടുകൊടുക്കുന്ന ജലത്തിന്റെ അളവ് സുപ്രീം കോടതി കുറച്ചു. 15,000 ഘനയടിയില്‍ നിന്ന് 12,000 ഘനയടിയാക്കി എന്നാല്‍ കര്‍ണാടക ആവശ്യപ്പെട്ടപോലെ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കോടതി തയ്യാറായില്ല. ജലപ്രശ്നത്തെ ചൊല്ലി നടക്കുന്ന അക്രമസംഭവങ്ങളില്‍ അപലപിച്ച കോടതി ജനം നിയമം കയ്യിലെടുക്കരുതെന്നും നിര്‍ദേശിച്ചു.
എന്നാല്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന കര്‍ണാടകയുടെ ആവശ്യം സുപ്രീം േകോടതി തള്ളി.
തമിഴ്നാടിന്റെ വാദങ്ങള്‍ വ്യാജമാണെന്നും അതിനാല്‍ പത്തുദിവസത്തേക്ക് 15,000 ഘനയടി വീതം ജലം നല്‍കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും കര്‍ണാടക ആവശ്യപ്പെട്ടു. സംസ്ഥാനം കടത്ത ജലദൗര്‍ലഭ്യം നേരിടുകയാണെന്നും മഴ ദുര്‍ബ്ബലമായതോടെ കൃഷിക്കോ കുടിക്കാണോ പോലും ലം തികയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.ഇതു തള്ളിയ കോടതി കര്‍ണാടകയില്‍ നടക്കുന്ന അക്രമങ്ങളെ അപലപിച്ചു. ജനം നിയമം കയ്യിലെടുക്കരുത്. കോടതി ഒരു ഉത്തരവിട്ടാല്‍ അത് പാലിക്കാന്‍ ജനം ബാധ്യസ്ഥരാണ്. ഉത്തരവ് നടപ്പാക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.തമിഴ്നാടിന് അനുകൂലമായി കോടതി ഉത്തരവ് വന്നതോടെ ഇരുസംസ്ഥാനങ്ങളിലും സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയാണ്. തമിഴ് ജനതയുടെ വസ്തുവകകള്‍ വ്യാപകമായി കര്‍ണാടകയിലും തിരിച്ചും നശിപ്പിക്കപ്പെടുന്നുണ്ട്. രാവിലെ ചെന്നൈയിലെ ഉഡുപ്പി ഹോട്ടലില്‍ ബോംബിട്ട നാലു പേര്‍ അറസ്റ്റിലായി. കര്‍ണാടകയില്‍ നിന്നുള്ള രണ്ട് ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ തമിഴ്നാട്ടില്‍ തീയിട്ടു.
കന്നഡ നടന്മാരെ അധിക്ഷേപിച്ച തമിഴ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കര്‍ണാടകയില്‍ മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് തമിഴ്നാട്ടില്‍ കര്‍ണാടകക്കാരുടെ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം ശക്തമായത്.
No comments:
Post a Comment