ഇറ്റാലിയന്‍ പട്ടണം ഇനി ദുബായിയില്‍
ദുബായ്: യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഇറ്റലിയിലെ സാന്‍ ജിംനിയാനോ പട്ടണത്തിന്റെ മാതൃകയില്‍ ഒരു ഷോപ്പിംഗ് മാള്‍ നിര്‍മ്മിച്ചിരിക്കുകയാണ് ദുബായ്. പ്രമുഖ കെട്ടിട നിര്‍മ്മാണ കമ്ബനിയായ മിറാസാണ് ദി ഔട്ട്ലറ്റ് വില്ലേജ് മാള്‍ എന്ന പേരില്‍ ഇറ്റാലിയന്‍ ശൈലിയിലാണ് മാള്‍ തീര്‍ത്തിരിക്കുന്നത്.
പൂര്‍ണമായും ഇറ്റാലിയല്‍ ശൈലിയിലും പരമ്ബരാഗത രീതിയുമാണ് മാള്‍ പണിതിരിക്കുന്നത്. കാഴ്ചക്കാര്‍ക്ക് വിസ്മയമാവുകയാണ് ദുബായ് നഗരത്തിലെ ഇറ്റാലിയന്‍ പട്ടണം. മാള്‍ പ്രവര്‍ത്തനസജ്ജമായതോടെ കാഴ്ചക്കാരുടെ തിരക്കാണിവിടെ. കെട്ടിടങ്ങളുടെ രൂപകല്‍പനകള്‍ ഇറ്റാലിയല്‍ പാരമ്ബര്യത്തെ വിളിച്ചോതുന്നവയാണ്.
No comments:
Post a Comment