ലൈംഗിക ആരോപണം വ്യാജമെന്ന് എഎപി; എംഎൽഎയുടെ രാജി നിരസിച്ചു
ന്യൂഡൽഹി ∙ ലൈംഗിക ആരോപണത്തെ തുടർന്നുള്ള എംഎൽഎയുടെ രാജി ആം ആദ്മി പാർട്ടി നിരസിച്ചു. ഭാര്യാസഹോദരന്റെ ഭാര്യ ഉന്നയിച്ച ആരോപണത്തെത്തുടർന്ന് അമാനത്തുല്ല ഖാനാണ് എംഎൽഎ സ്ഥാനം, വഖഫ് ബോർഡ് അധ്യക്ഷസ്ഥാനം, എഎപി രാഷ്ട്രീയകാര്യ സമിതി അംഗത്വം, ഹജ് കമ്മിറ്റി അംഗത്വം എന്നിവ രാജിവച്ചത്.
എന്നാൽ കുടുംബ വഴിക്കിനു ബോധപൂർവം രാഷ്ട്രീയ നിറം നൽകുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് എഎപി അമാനത്തുല്ലയുടെ രാജി നിരസിച്ചത്.വഖഫ് ബോർഡ് ഭൂമി തട്ടിപ്പു കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. എഎപി എംഎൽഎ സോമനാഥ് ഭാരതിക്ക് എതിരെ പുതിയ കേസ് ന്യൂഡൽഹി∙ മുൻ മന്ത്രിയും ആം ആദ്മി പാർട്ടി എംഎൽഎയുമായ സോമനാഥ് ഭാരതിക്കെതിരെ വീണ്ടും കേസ്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) വേലി പൊളിച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തെന്നുമാണു പരാതി. ഇന്നലെ രാവിലെ 9.45നായിരുന്നു സംഭവം.വേലി പൊളിച്ചതോടെ എയിംസ് സമുച്ചയത്തിൽ ആർക്കും തടസ്സമില്ലാതെ പ്രവേശിക്കാമെന്നായി. കലാപമുണ്ടാക്കുക, സർക്കാർ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്.
എന്നാൽ ജനങ്ങൾക്കു നിയമാനുസൃത പ്രവേശനം തടഞ്ഞതിനാലാണു വേലി പൊളിച്ചതെന്നു സോമനാഥ് ഭാരതി ട്വീറ്റ് ചെയ്തു.മുൻപു ഭാര്യ നൽകിയ ഗാർഹികപീഡന പരാതിയിൽ സോമനാഥിനെ അറസ്റ്റ് ചെയ്തിരുന്നു. ആഫ്രിക്കൻ വനിതകളുടെ താമസസ്ഥലത്ത് അർധരാത്രി റെയ്ഡ് നടത്തിയെന്ന കേസിലും ഉൾപ്പെട്ടിരുന്നു.

No comments:
Post a Comment