ഒലയും മഹീന്ദ്രയും ഒന്നിക്കുന്നു
ബാംഗ്ലൂര്‍: അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 2,600 കോടിയുടെ അധിക വരുമാനമെന്ന മഹീന്ദ്രയുടെ ലക്ഷ്യവുമായി ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒല, മഹീന്ദ്ര ഗ്രൂപ്പുമായി കൈകോര്‍ക്കുന്നു.മഹീന്ദ്രയുടെ മാര്‍ക്കറ്റ് എതിരാളികളായ ടാറ്റാ മോട്ടോഴ്സ് യൂബെറുമായി സഹകരിച്ചതിനെ പിന്തുടരുകയാണ് ഒലയുമായുള്ള സഖ്യത്തിലൂടെ മഹീന്ദ്ര.ഒലയുടെ ഇത്തരത്തിലുള്ള രണ്ടാം സഖ്യമാണിത്. കാറുകള്‍ വാങ്ങുന്നതിനും വാടകയ്ക്കു നല്കുന്നതിനും നിസാന്‍ ഇന്ത്യയുമായി ഒലയ്ക്ക് സഖ്യമുണ്ട്.സഖ്യത്തിലൂടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (സഹോദര സ്ഥാപനങ്ങളും ഉള്‍പ്പെടും) സാമ്ബത്തിക ഇന്‍ഷ്വറന്‍സും വാഹനങ്ങളും വാഹനങ്ങളുടെ സര്‍വീസും ഒലയ്ക്ക് നല്കും.
ഇതുവഴിയാണ് 2,600 കോടിയുടെ അധിക വരുമാനം മഹീന്ദ്ര ലക്ഷ്യമിടുന്നത്.രണ്ടു വര്‍ഷത്തിനുള്ളില്‍ 40,000 കാറുകള്‍ വില്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര ഗ്രൂപ്പ്. മഹീന്ദ്രയുടെ ഒരേയൊരു കാര്‍ മോഡലായ വെറിറ്റോയാണ് സഖ്യത്തിന്‍്റെ ഇടപാടിലുള്ളത്.
No comments:
Post a Comment