മാഞ്ചസ്റ്ററിനെതിരെ 79ാം മിനിറ്റിലായിരുന്നു ഫെയെനൂര്‍ഡിന്റെ വിജയഗോള്‍ പിറന്നത്. നിക്കോളായി ജോര്‍ജെന്‍സണിന്റെ ക്രോസില്‍ നിന്ന് ടോണി വില്‍ഹെന ലക്ഷ്യം കാണുകയായിരുന്നു.
റോട്ടര്‍ഡാം: യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വിയോടെ തുടക്കം. ഡച്ച് ക്ലബ്ബ് ഫെയനൂര്‍ദാണ് മാഞ്ചസ്റ്ററിനെ അട്ടിമറിച്ചത്. പോള്‍ പോഗ്ബ, യുവാന്‍ മാട്ട, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് എന്നിവര്‍ അണിനിരന്ന യുണൈറ്റഡിനെതിരെ 79ാം മിനിറ്റിലായിരുന്നു ഫെയനൂര്‍ദിന്റെ വിജയഗോള്‍ പിറന്നത്. നിക്കോളായി ജോര്‍ജെന്‍സണിന്റെ ക്രോസില്‍ നിന്ന് ടോണി വില്‍ഹെന ലക്ഷ്യം കാണുകയായിരുന്നു.
എട്ട് മാറ്റങ്ങളുമായാണ് മൗറിന്യോ ഫെയനൂര്‍ദിനെതിരെ മാഞ്ചസ്റ്ററിനെ കളത്തിലറക്കിയത്. റാഷ്ഫോഡും അന്തോണി മാര്‍ട്ടിയലും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. എന്നാല്‍ ലക്ഷ്യം കാണാന്‍ യുണൈറ്റഡ് കുഴങ്ങിയതോടെ ഇരുവരെയും പിന്‍വലിച്ച് 63ാം മിനിറ്റില്‍ ഇബ്രാഹിമോവിച്ചിനെയും മെംഫിസ് ഡിപേയിയെയും ഇറക്കി. എന്നിട്ടും യുണൈറ്റഡിന് ഗോള്‍ കണ്ടെത്താനായില്ല. 24ാം മിനിറ്റില്‍ ഡര്‍മിയന്റെ വൈഡ് ക്രോസില്‍ മാര്‍ട്ടിയലിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോള്‍കീപ്പര്ഡ ബ്രാഡ് ജോസിനെ മറികടക്കാനായില്ല.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയോട് ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു. അതിന്റെ ആഘാതം തീരും മുമ്ബെയാണ് ഫെയനൂര്‍ദിനോട് മാഞ്ചസ്റ്റര്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്. മറ്റു മത്സരങ്ങളില്‍ സൗതാംപ്ടണ്‍ സ്പാര്‍ട്ടയെയും വിയ്യാറയല്‍ സൂറിച്ചിനെയും പരാജയപ്പെടുത്തി.
No comments:
Post a Comment