Friday, 16 September 2016

ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യ സ്പെയ്നിനെതിരെ



ആദ്യ സിംഗിള്‍സില്‍ രാംകുമാര്‍ രാമനാഥന്‍ നഡാലിനെ നേരിടുമ്ബോള്‍ രണ്ടാം സിംഗിള്‍സില്‍ സാകേത് മയ്നേനിക്ക് ലോക 13-ാം നമ്ബര്‍ താരം ഡേവിഡ് ഫെററാണ് എതിരാളി

ന്യൂഡല്‍ഹി: ഡേവിസ് കപ്പ് ടെന്നീസ് ലോകഗ്രൂപ്പ് പ്ലേഓഫില്‍ ഇന്ത്യ വെള്ളിയാഴ്ച കരുത്തരായ സ്പെയിനുമായി കളിക്കാനിറങ്ങും. മുന്‍ ലോക ഒന്നാം നമ്ബര്‍ റാഫേല്‍ നഡാല്‍ നയിക്കുന്ന സ്പാനിഷ് ടീമിനെതിരെ മുഴുവന്‍ കരുത്തോടെയല്ല ഇന്ത്യന്‍ സംഘം ഇറങ്ങുന്നത്.

ആദ്യ സിംഗിള്‍സില്‍ രാംകുമാര്‍ രാമനാഥന്‍ നഡാലിനെ നേരിടുമ്ബോള്‍ രണ്ടാം സിംഗിള്‍സില്‍ സാകേത് മയ്നേനിക്ക് ലോക 13-ാം നമ്ബര്‍ താരം ഡേവിഡ് ഫെററാണ് എതിരാളി. ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്സ്-മയ്നേനി സഖ്യത്തിന് ഫ്രഞ്ച് ഓപ്പണ്‍ ചാമ്ബ്യന്‍മാരായ ഫെലിസിയാനോ ലോപ്പസ്-മാര്‍ക് ലോപ്പസ് സഖ്യമാണ് എതിരാളികള്‍.

രോഹന്‍ ബൊപ്പണ്ണയുടെ പിന്‍മാറ്റമാണ് ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായത്. ഇതോടെ ഡബിള്‍സില്‍ പെയ്സിന് പുതിയ പങ്കാളിയെ കണ്ടത്തേണ്ടി വന്നു. യു.എസ്. ഓപ്പണിനിടെയേറ്റ പരിക്കാണ് ബൊപ്പണ്ണയുടെ പിന്‍മാറ്റത്തിന് കാരണം. നേരത്തേ യുകി ഭാംബ്രി, സോംദേവ് ദേവ് വര്‍മന്‍ എന്നിവര്‍ പരിക്കുമൂലം പിന്‍മാറിയിരുന്നു.

പരിശീലനം നടത്തുന്ന നഡാല്‍

Aaaand we're back on the centre court with #Rafa #Nadal. pic.twitter.com/lqIA3JXkZw

തങ്ങള്‍ കരുത്തരായ ടീമാണെങ്കിലും ഇന്ത്യക്ക് നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യമുണ്ടെന്ന് നഡാല്‍ മത്സരത്തിനുമുമ്ബുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. ദക്ഷിണകൊറിയയെ ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പ് ഒന്നിന്റെ രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ ലോകഗ്രൂപ്പ് പ്ലേഓഫിന് യോഗ്യതനേടിയത്.

No comments:

Post a Comment