Monday, 12 September 2016

മലയാളികളുടെ ഐഎസ് ബന്ധം: ഇംഗ്ലണ്ടിലെ ദമ്ബതിമാര്‍ക്കു പങ്കുള്ളതായി വിവരം



ന്യൂഡല്‍ഹി • ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ആശയങ്ങളില്‍ ആകൃഷ്ടരായി രാജ്യംവിട്ട മലയാളികളില്‍ ചിലര്‍ക്ക് ഇംഗ്ലണ്ടിലെ സമാനചിന്താഗതിക്കാരുമായി ബന്ധമുള്ളതായി വിവരം. കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്കാണ് ഈ വിവരം ലഭിച്ചത്. അഫ്ഗാനിസ്ഥാനിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ യാസ്മിന്‍ മുഹമ്മദ് സഹിദിനെ (29) ചോദ്യം ചെയ്തപ്പോഴാണ് ഇംഗ്ലണ്ട് ബന്ധം വ്യക്തമായത്.

യാസ്മിന്‍ വിവാഹം കഴിച്ച അബ്ദുല്‍ റഷീദും അയാളുടെ ആദ്യഭാര്യ ആയിഷയും ഐഎസ് ബന്ധമുള്ള ഇംഗ്ലണ്ടിലെ ദമ്ബതിമാരുമായി സ്ഥിരം ബന്ധപ്പെടാറുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ ദമ്ബതിമാരാണ് ഐഎസ് ആശയങ്ങള്‍ ഉള്ള സന്ദേശങ്ങളും വിഡിയോകളും റഷീദിന് അയച്ചുകൊടുത്തിരുന്നത്.
താനും തന്നോടൊപ്പം കേരളത്തില്‍നിന്നു പോയ മറ്റുള്ളവരും അഫ്ഗാനിസ്ഥാനില്‍ എത്തിയ കാര്യം ജൂലൈ ആദ്യ ആഴ്ച അബ്ദുല്‍ റഷീദ് തന്നെ അറിയിച്ചതായും യാസ്മിന്‍ പറഞ്ഞു. കേരളത്തില്‍ നിന്നു കാണാതായ 22 പേരും അഫ്ഗാനിസ്ഥാനിലാണ് എത്തിയതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു.

No comments:

Post a Comment