Friday, 16 September 2016

നീണ്ട 24 വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിനൊടുവില്‍ ലിസിയും പ്രിയദര്‍ശനും വേര്‍പിരിഞ്ഞു; സംയുക്ത വിവാഹമോചന ഹരജി ചെന്നൈ കുടുംബ കോടതി അംഗീകരിച്ചു



ലിസി-പ്രിയദര്‍ശന്‍ താര ദമ്ബതികള്‍ വേര്‍പിരിഞ്ഞു. ചെന്നൈ കുടുംബ കോടതിയാണ് വിവാഹ മോചനം അനുവദിച്ചത്. ഇരുപത്തിനാലു വര്‍ഷത്തെ ദാമ്ബത്യത്തിനു ശേഷമാണ് പ്രിയദര്‍ശനും ലിസിയും വിവാഹമോചിതരായത് വിവാഹമോചനം ആവശ്യപ്പെട്ട് ലിസിയാണ് ആദ്യം ചെന്നൈ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രിയദര്‍ശെനതിരെ നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ പിന്നീട് ഹൈക്കോടതിയുടെ ഇടപെടലോടെ ഒത്തു തീര്‍പ്പുണ്ടാക്കുകയും പരസ്പരസമ്മതപ്രകാരമുള്ള വിവാഹമോചനഹര്‍ജി നല്‍കുകയും ചെയ്തു.
ഇരുവരുടെയും സ്വത്തുക്കള്‍ പങ്കുവെക്കുന്നതുള്‍പ്പടെയുള്‍പ്പടെയുള്ള നടപടികളും പൂര്‍ത്തിയതിനു ശേഷമാണ് ചെന്നൈ കുടുംബ കോടതിയാണ് വിവാഹ മോചനം അനുവദിച്ചത്.

1990 ഡിസംബര്‍ 13നാണ് ലിസിയും പ്രിയദര്‍ശനും വിവാഹതരായത്. ഈ പ്രണയ ജോഡികളുടെ വിവാഹം നടക്കാതിരിക്കാന്‍ പലരും ശ്രമിച്ചെങ്കിലും. ഇരുവരും പിന്മാറിയില്ല. പെട്ടെന്ന് പ്രിയന്‍ പിന്മാറിയെന്ന വാര്‍ത്ത മാദ്ധ്യമങ്ങളിലെത്തി. ഇതോടെ ലിസി ആത്മഹത്യയ്ക്ക് ശ്രമിച്ചതും വാര്‍ത്തയായിരുന്നു. കൊച്ചിന്‍ ഹനീഫയും സുരേഷ് കുമാറും ലിസിയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പ്രിയദര്‍ശന് വേണ്ടി വീട്ടുകാര്‍ പെണ്ണ് അന്വേഷണവും തുടങ്ങി. അന്ന് സംവിധായകന്‍ എന്ന നിലയില്‍ പ്രിയന് വലിയ തിരക്കായിരുന്നു. ഇടയ്ക്ക് വച്ച്‌ എല്ലാ സിനിമയും പരാജയപ്പെട്ടു. ഇതോടെ ലിസിയുടെ ശാപമാണ് ഇതിന് കാരണമെന്ന് പ്രിയന്‍ തിരിച്ചറിഞ്ഞു. ഇതോടെ ഇവരുടെ കല്ല്യാണം യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

എന്നാല്‍ പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞത് ഒരു ജ്യോതിഷിയുടെ പ്രവചനത്തെ തുടര്‍ന്നാണെന്നും വേറിട്ടു താമസിക്കാന്‍ ജ്യോതിഷി പറഞ്ഞ കാലാവധി തീരുന്നതോടെ ഈ വര്‍ഷം ഡിസംബറില്‍ ഇരുവരും പുനര്‍വിവാഹത്തിന് ഒരുങ്ങുന്നെന്നുമായിരുന്നു റിപ്പോര്‍ട്ട് പുറത്ത വന്നിരുന്നു. ഇതനുസരിച്ച്‌ ഡിസംബര്‍ ഒന്ന്, അല്ലെങ്കില്‍ 13 തീയതികളിലേതിലെങ്കിലും ഇരുവരുടേയും പുനര്‍വിവാഹം നടക്കുമെന്നും റിപ്പോര്‍ട്ട് വന്നു. എന്നാല്‍ ഇതുസംബന്ധിച്ചു വരുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും പുനര്‍വിവാഹം ഒരിക്കലും നടക്കില്ലെന്നും പറഞ്ഞുകൊണ്ട് ഇതുസംബന്ധിച്ച ഊഹാപോഹങ്ങള്‍ക്കു വിരാമമിട്ട് ലിസിതന്നെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു.

അതേസമയം, 24 വര്‍ഷം ഒരുമിച്ച്‌ ജീവിച്ച ഇവര്‍ പിരിയാന്‍ തീരുമാനിച്ചത് ഒരു വര്‍ഷം മുമ്ബാണ്. എന്തുകൊണ്ടാണ് പിരിയുന്നതെന്ന് ഇരുകൂട്ടരും പറഞ്ഞിട്ടില്ലത്.

No comments:

Post a Comment