Friday, 16 September 2016

മൂന്നാംദിനവും നേട്ടത്തില്‍: നിഫ്റ്റി 8750ന് മുകളില്‍ ക്ലോസ് ചെയ്തു


മുംബൈ: തുടര്‍ച്ചയായി മൂന്നാം ദിനത്തിലും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.

ഒരുവേള 350 പോയന്റോളും ഉയര്‍ന്ന സെന്‍സെക്സ് ഉച്ചയ്ക്കുശേഷം 200ന് താഴെയെത്തി. ഒടുവില്‍ 186.14 പോയന്റ് നേട്ടത്തില്‍ 28,599.03ല്‍ ക്ലോസ് ചെയ്തു.

37.30 പോയന്റ് ഉയര്‍ന്ന് 8779.85ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്‌ഇയിലെ 1325 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1420 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.


റിലയന്‍സ് ഇന്റസ്ട്രീസ്, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, സിപ്ല, ബജാജ് ഓട്ടോ, ഐടിസി തുടങ്ങിയവ നേട്ടത്തിലും കെയിന്‍ ഇന്ത്യ, വേദാന്ത, ഏഷ്യന്‍ പെയിന്റ്സ്, എച്ച്‌ഡിഎഫ്സി, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

നേട്ടമുണ്ടാക്കിയ ഓഹരികള്‍

No comments:

Post a Comment