ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തി തീര്‍ത്ത ജഡ്ജിയെ സിബിഐ കുടുക്കി
ചണ്ഡീഗഡ്: ഹരിയാനയില്‍ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്ത കേസില്‍ ജഡ്ജിയെ സിബിഐ അറസ്റ്റ് ചെയ്തു. ഹരിയാനയിലെ കെയ്തലില്‍ ജില്ലാ ജഡ്ജിയായ രവനീത് ഗാര്‍ഗിനെയാണ് സിബിഐ കുടുക്കിയത്.
2013ല്‍ രവനീത് ഗാര്‍ഗിന്റെ ഭാര്യ ഗീതാഞ്ജലിയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ദുരൂഹത നിറഞ്ഞ ഈ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് അതേവര്‍ഷം തന്നെ സിബിഐ കേസന്വേഷണം ആരംഭിക്കുകയായിരുന്നു. തുടരന്വേഷണത്തില്‍ രവനീത് പ്രതിയാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി അഞ്ചു ദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
രവനീത് ഗാര്‍ഗിന്റെ ഭാര്യ ഗീതാഞ്ജലിയെ വെടിയേറ്റു മരിച്ച നിലയിലാണ് 2013ല്‍ കണ്ടെത്തിയത്.
ഇവര്‍ സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് ഭര്‍ത്താവ് രവനീതിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിഗമനത്തിലെത്തിയത്. എന്നാല്‍ ആത്മഹത്യയല്ലെന്നും ഗീതാഞ്ജലി കൊല്ലപ്പെട്ടതാണെന്നും കൊലയാളിയെ കണ്ടെത്തണമെന്നാവശ്യം പല ഭാഗത്തു നിന്നും ഉയര്‍ന്നിരുന്നു.
No comments:
Post a Comment