Monday, 12 September 2016

നൂസീലന്‍ഡ് പര്യടനം: ശാര്‍ദൂലും ബിന്നിയും പുറത്ത്



ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയെയും ബൗളര്‍ ശാര്‍ദുല്‍ താക്കുറിനെയും മാത്രമാണ് ടീമില്‍ നിന്ന് ഒഴിവാക്കിയത്.

മുംബൈ: ന്യസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തിയ ടീമില്‍ കാര്യമായ മാറ്റങ്ങളില്ല. ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയെയും ബൗളര്‍ ശാര്‍ദുല്‍ താക്കുറിനെയും മാത്രമാണ് ടീമില്‍ നിന്ന് ഒഴിവാക്കിയത്. പതിനേഴംഗ ടീമിലെ പതിനഞ്ച് പേരെ ടീമില്‍ നിലനിര്‍ത്തി.

താക്കുര്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരായ ഒരു മത്സരത്തില്‍ മാത്രമാണ് കളിച്ചത്. ബിന്നി പ്രസിഡന്റ്സ് ഇലവനെതിരെയും അമേരിക്കയില്‍ നടന്ന ടിട്വന്റി മത്സരത്തിലും കളിച്ചു.
ഇന്ത്യ ഒരു റണ്ണിന് തോറ്റ ഈ മത്സരത്തില്‍ ബിന്നി ഒരോവറില്‍ വിട്ടുകൊടുത്തത് അഞ്ച് സിക്സ് അടക്കം 32 റണ്‍സാണ്.

നാട്ടില്‍ നടക്കുന്ന പരമ്ബരയില്‍ മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനങ്ങളുമാണ് ഇന്ത്യ ന്യൂസീലന്‍ഡിനെതിരെ കളിക്കുന്നത്. സപ്തംബര്‍ 22 മുതല്‍ കാണ്‍പുരിലാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് സപ്തംബര്‍ 30 മുതല്‍ കൊല്‍ക്കത്തയിലും മൂന്നാം ടെസ്റ്റ് ഒക്ടോബര്‍ എട്ട് മുതല്‍ ഇന്‍ഡോറിലും നടക്കും. ഒക്ടോബര്‍ പതിനാറ് മുതലാണ് ഏകദിന മത്സരങ്ങള്‍. ധര്‍മശാല, ന്യൂഡല്‍ഹി, മൊഹാലി, റാഞ്ചി, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഏകദിന മത്സരങ്ങള്‍.

ടീം: വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ആര്‍. അശ്വിന്‍, ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര, മുഹമ്മദ് ഷമി, ചേതേശ്വര്‍ പൂജാര, കെ.എല്‍. രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഇശാന്ത് ശര്‍മ, രോഹിത് ശര്‍മ, എം.വിജയ്, ഉമേഷ് യാദവ്.

No comments:

Post a Comment