Friday, 16 September 2016

സൗന്ദര്യ രജനികാന്ത് വിവാഹ മോചിതയാകുന്നു?



സൗന്ദര്യയും വ്യവസായിയായ അശ്വിനും 2010 ലാണ് വിവാഹിതരാകുന്നത്

സംവിധായികയും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രണ്ടാമത്തെ മകളുമായ സൗന്ദര്യ രജനികാന്ത് വിവാഹ മോചിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്.

ചെന്നെയിലെ കുടുംബകോടതിയില്‍ സൗന്ദര്യയും ഭര്‍ത്താവ് അശ്വിന്‍ രാംകുമാറും വിവാഹമോചനത്തിന് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞുവെന്നാണ് വാര്‍ത്തകള്‍.

സൗന്ദര്യയും വ്യവസായിയായ അശ്വിനും 2010 ലാണ് വിവാഹിതരാകുന്നത്. ഒരു വയസുകാരന്‍ വേദ് മകനാണ്.

ഗ്രാഫിക് ഡിസൈനറായി സിനിമാ ജീവിതം ആരംഭിച്ച സൗന്ദര്യ രജനികാന്തിനെ നായകനാക്കി കൊച്ചടയാന്‍ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. ദീപികാ പദുക്കോണ്‍, ശോഭന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

No comments:

Post a Comment