ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ പിശുക്കന്‍ ആരാണ്? യുവരാജ് വെളിപ്പെടുത്തുന്നു
ന്യുഡല്‍ഹി: പരസ്യ വരുമാനമായും മാച്ച് ഫീ ആയും കോടികള്‍ സന്പാദിക്കുന്പോഴും നമ്മുടെ പല ക്രിക്കറ്റ് താരങ്ങളും പണം ചെലവാക്കാന്‍ മടിയുള്ളവരാണ്. പിശുക്കിന്‍റെ ആശാന്‍മാരാണ് ഇന്ത്യന്‍ ടീമിലെ പല താരങ്ങളും. ഇവരില്‍ ഏറ്റവും വലിയ പിശുക്കന്‍ ആരാണെന്ന് യുവരാജ് സിംഗ് വെളിപ്പെടുത്തി. റേഡിയോ മിര്‍ച്ചിയിലെ ഒരു പരിപാടിയിലാണ് യുവരാജ് ആ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ പിശുക്കന്‍ മറ്റാരുമല്ല വിരാട് കോഹ്ലിയാണ് ആ താരം.
കോഹ്ലിയുമായി എപ്പോള്‍ പുറത്ത് കറങ്ങാന്‍ പോയാലും താനാണ് പണം നല്‍കുന്നത്. കോഹ്ലിയെക്കൊണ്ട് പണം കൊടുപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ലെന്നും യുവരാജ് പറഞ്ഞു.
കോഹ്ലി കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിലെ മറ്റൊരു പിശുക്കന്‍ ആഷിഷ് നെഹ്റയാണ്. വിവാഹം കഴിഞ്ഞതോടെ തനിക്ക് ഭാര്യയും കുട്ടികളുമുള്ളതിനാല്‍ കൂടുതല്‍ പണം ചെലവഴിക്കാനില്ലെന്ന് നെഹ്റ പറഞ്ഞിട്ടുണ്ടെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു.
പിശുക്കന്‍മാരായ ചില മുതിര്‍ന്ന താരങ്ങളുമുണ്ട്. എന്നാല്‍ അവരുടെ പേര് വെളിപ്പെടുത്തില്ല. മുതിര്‍ന്ന താരങ്ങളിലെ പിശുക്കന്‍മാരില്‍ സൗരവ് ഗാംഗുലി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാരെങ്കിലും ഉണ്ടോയെന്ന ചോദ്യത്തിന് അടുത്ത ചോദ്യം ചോദിക്കാനായിരുന്നു യുവരാജ് അവതാരകന് നല്‍കിയ മറുപടി.
No comments:
Post a Comment