Friday, 16 September 2016

തലസ്ഥാനത്തു വീണ്ടും എടിഎം തട്ടിപ്പ്; പ്രവാസി മലയാളിക്കു നഷ്ടമായത് 52,000 രൂപ; ചെമ്ബഴന്തി സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നു പിന്‍വലിച്ചത് 49,000 രൂപ


തിരുവനന്തപുരം: തലസ്ഥാനത്തു വീണ്ടും എടിഎം തട്ടിപ്പ്. രണ്ടു പേരുടെ അക്കൗണ്ടില്‍ നിന്നു നഷ്ടമായതു ലക്ഷത്തോളം രൂപ.

പ്രവാസി മലയാളിക്കും ചെമ്ബഴന്തി സ്വദേശിക്കുമാണ് പണം നഷ്ടമായത്. പ്രവാസി മലയാളി അരവിന്ദിന് 52,500 രൂപയാണ് നഷ്ടമായത്.

ആക്സിസ് ബാങ്കിന്റെ അക്കൗണ്ടില്‍നിന്നാണ് അരവിന്ദിന് പണം നഷ്ടമായത്. പല എടിഎമ്മുകളില്‍നിന്നായാണ് പണം പിന്‍വലിച്ചിരിക്കുന്നത്.

കനറ ബാങ്കിന്റെ പട്ടം ശാഖയില്‍ നിന്നാണ് വിനീതിന് പണം നഷ്ടപ്പെട്ടത്.
49,000 രൂപയാണ് നഷ്ടമായത്. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment