ഒളിംപിക്സ് മെഡല്‍ നേടിയ സിന്ധുവിന് 45ഉം, സാക്ഷിക്ക് 15ഉം ലക്ഷം ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത റിലേ ടീമിന് 2.49 കോടിയും
ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഒളിംപിക്സ് താരങ്ങള്‍ക്കായി മാറ്റിവച്ച 36.85 കോടി രൂപയില്‍ മെഡല്‍ ജേതാക്കളായ പി.വി സിന്ധുവിനും സാക്ഷി മാലിക്കിനും ലഭിച്ചത് 1.66 ശതമാനം മാത്രം. ഒളിംപിക്സിന് മുന്നോടിയായി പ്രഖ്യാപിച്ച ടാര്‍ജറ്റ് ഒളിംപിക് പോഡിയം സ്കീം പ്രകാരം അനുവദിച്ച തുകയില്‍ നിന്നാണ് മെഡല്‍ ജേതാക്കള്‍ക്ക് നാമമാത്രമായ തുക അനുവദിച്ചത്.കായിക മന്ത്രാലയം പുറത്ത് വിട്ട രേഖയിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍. അതേസമയം കേന്ദ്രം അനുവദിച്ച ആകെ തുകയില്‍ പകുതിയിലധികവും നല്‍കിയത് ഷൂട്ടിംഗ് താരങ്ങള്‍ക്കാണ്. മുന്‍ ഒളിംപിക്സുകളില്‍ ഷൂട്ടിംഗ് താരങ്ങള്‍ മെഡല്‍ നേടിയത് കണക്കിലെടുത്താണ് അവര്‍ക്ക് ഭീമമായ തുക പരിശീലനത്തിനായി നല്‍കിയത്.
എന്നാല്‍ കായിക മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് സിന്ധുവും സാക്ഷിയുമാണ് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി രണ്ട് മെഡലുകള്‍ നേടിയത്.വനിതാ റിലേ ടീമിന് വേണ്ടി മാത്രം 2.49 കോടി രൂപ അനുവദിച്ചു. എന്നാല്‍ റിലേ ടീം ഫിനിഷ് ചെയ്തത് ഏഴാം സ്ഥാനത്ത്. അത്ലറ്റുകള്‍ക്ക് 7.80 കോടി രൂപ മാറ്റിവച്ചു. സിന്ധുവിന് 45.27 ലക്ഷം രൂപയും സാക്ഷി മാലിക്കിന് വേണ്ടി മാറ്റിവച്ചത് 15.86 ലക്ഷം രൂപയുമാണ്.
No comments:
Post a Comment