സൗമ്യ വധക്കേസ്: സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നിയമോപദേശം നല്‍കാന്‍ തയ്യാറെന്ന് ജസ്റ്റീസ് കട്ജു
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നിയമോപദേശം നല്‍കാന്‍ തയ്യാറാണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. കേസില്‍ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി എത്രയും വേഗം സമര്‍പ്പിക്കണം. തെളിവുകള്‍ പരിശോധിക്കുന്നതില്‍ കോടതിക്ക് വീഴ്ചപറ്റി. എന്നാല്‍ പ്രോസിക്യൂഷന് വീഴ്ചപറ്റിയിട്ടില്ലെന്നും ജസ്റ്റീസ് കട്ജു പറഞ്ഞു.
കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കടുത്ത വിമര്‍ശനവും നേരത്തെ ജസ്റ്റീസ് കട്ജു ഉന്നയിച്ചിരുന്നു. സംശയത്തിന്‍റെ ആനുകൂല്യം നല്‍കി വധശിക്ഷ ഒഴിവാക്കിയത് അംഗീകരിക്കാന്‍ കഴിയാത്തതാണ്. വിധി കോടതി പുനഃപരിശോധിക്കണമെന്നും കട്ജു ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു.
സൗമ്യയെ ഗോവിന്ദച്ചാമി ഉപദ്രവിച്ചതും മാനഭംഗപ്പെടുത്തിയതും പരിഗണിച്ച കോടതി അയാളുടെ ഉപദ്രവം മരണകാരണമായി എന്ന് കണ്ടെത്താന്‍ കഴിയാതെ പോയി. ഐ.പി.സിയുടെ 300ാം വകുപ്പ് ക്രപാരം കൊലപാതകമായി കണക്കാന്‍ കഴിയുമായിരുന്നു. ഈ വകുപ്പ് വിശദമായി പരിശോധിക്കാതെയാണ് വധശിക്ഷ റദ്ദാക്കിയതെന്നായിരുന്നു കട്ജുവിന്‍റെ വിമര്‍ശനം.
No comments:
Post a Comment