പ്രവീൺ കുമാർ ഇനി രാഷ്ട്രീയത്തിന്റെ പിച്ചിൽ
ലക്നൗ ∙ യുപി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ക്രിക്കറ്റ് താരം പ്രവീൺ കുമാർ രാഷ്ട്രീയത്തിന്റെ പിച്ചിലേക്ക്. യുപി ഭരിക്കുന്ന സമാജ്‌വാദി പാർട്ടിയിൽ പ്രവീൺ കുമാർ ചേർന്നു. പാർട്ടി സംസ്ഥാന പ്രസിഡന്റ് കൂടിയായ മുഖ്യമന്ത്രി അഖിലേഷ് യാദവുമായി ചർച്ച നടത്തിയതിനു ശേഷമായിരുന്നു രാഷ്ട്രീയത്തിലിറങ്ങാനുള്ള ക്രിക്കറ്റ് താരത്തിന്റെ തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന്, ‘‘രാഷ്ട്രീയത്തിൽ വെറുമൊരു ശിശുവാണു ഞാൻ, ഏറെ പഠിക്കാനുണ്ട്’’ എന്നായിരുന്നു മീററ്റ് സ്വദേശിയായ പ്രവീൺ കുമാറിന്റെ മറുപടി. ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായിരുന്ന ഈ മീഡിയം പേസ് ബോളർ ആറു ടെസ്റ്റ് മാച്ചുകളിൽനിന്ന് 27 വിക്കറ്റും 68 ഏകദിനങ്ങളിൽനിന്ന് 77 വിക്കറ്റുമെടുത്തിട്ടുണ്ട്.

No comments:
Post a Comment