Sunday, 11 September 2016

പിഎഫ് പലിശ കുറച്ചേക്കും















ന്യൂഡൽഹി∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് വരിക്കാർക്ക് 2016–17 ൽ നിക്ഷേപത്തിന് 8.6 ശതമാനം പലിശയേ ലഭിക്കാനിടയുള്ളൂ. പലിശ കുറയ്ക്കാനുള്ള കേന്ദ്ര ധനമന്ത്രാലയ നിർദേശം തൊഴിൽ മന്ത്രാലയം അംഗീകരിച്ചേക്കും. 2015–16 ൽ 8.7 ശതമാനം പലിശ നൽകിയാൽ മതിയെന്നു ധനമന്ത്രാലയം നിർദേശിച്ചിരുന്നെങ്കിലും 8.8 ശതമാനം നൽകാനായിരുന്നു പിഎഫ് ബോർഡ് തീരുമാനം. 

പിഎഫ് പലിശ മറ്റു ചെറുകിട നിക്ഷേപ പദ്ധതികൾക്ക് തുല്യമാക്കണമെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്. സാമ്പത്തിക വർഷത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റിസാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

No comments:

Post a Comment