കാവേരി നദീജലത്തര്‍ക്കം; കേരളത്തിലേക്കുള്ള കെഎസ്‌ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു - വിഡിയോ
ബെംഗളൂരു• കാവേരി നദീജലം വിട്ടുനല്‍കുന്നതിനെ ചൊല്ലിയുള്ള അക്രമം കനത്തതോടെ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ റദ്ദാക്കി. ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസാണ് റദ്ദാക്കിയത്. വൈകിട്ട് ആറുമണിവരെ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ബെംഗളൂരു - മൈസൂര്‍ റോഡ് അടച്ചു.
അതേസമയം, കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ബദല്‍മാര്‍ഗങ്ങള്‍ ആരായും. കെഎസ്‌ആര്‍ടിസിക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.
തമിഴ്നാട് റജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ വ്യാപക അക്രമം. തമിഴ്നാട് സര്‍ക്കാര്‍ കോര്‍പറേഷനുകളുടെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
തമിഴ്നാട്ടുകാരുടെ ചില ഹോട്ടലുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷത്തെത്തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ബെംഗളൂരുവില്‍ സ്കൂളുകളും കോളജുകളും അടച്ചു. മലയാളികളുടെ ഓണം യാത്രയും അനിശ്ചിതത്വത്തിലായി.
അതിനിടെ, കര്‍ണാടകയില്‍നിന്നുള്ള വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ തമിഴ്നാട്ടിലും ആക്രമണമുണ്ടായി. ചെന്നൈയിലെ കര്‍ണാടക സ്വദേശിയുടെ ഹോട്ടലിനുനേരെ ആക്രമണമുണ്ടായി. കര്‍ണാടക റജിസ്ട്രേഷനുള്ള അഞ്ചു വാഹനങ്ങള്‍ക്ക് നേരെ തമിഴ്നാട്ടിലെ രാമേശ്വരത്ത് വച്ച് ആക്രമണമുണ്ടായി. വിനോദസഞ്ചാരികളുടെ വാഹനത്തിനും യാത്രക്കാര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്.
No comments:
Post a Comment