കാവേരി നദീജലത്തര്‍ക്കം; തമിഴ്നാട്ടിലും കര്‍ണാടകയിലും പ്രതിഷേധം ആളിക്കത്തുന്നു- വിഡിയോ
ബെംഗളൂരു • കാവേരിയില്‍ നിന്ന് 12,000 ക്യൂസെക്സ് വീതം വെള്ളം ഈ മാസം 20 വരെ തമിഴ്നാടിനു കൊടുക്കണമെന്നു സുപ്രീംകോടതിയുടെ പുതിയ വിധിക്കു പിന്നാലെ കര്‍ണാടകയില്‍ പ്രതിഷേധം ആളിക്കത്തുന്നു. തമിഴ്നാട് റജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ വ്യാപക അക്രമം. തമിഴ്നാട് സര്‍ക്കാര്‍ കോര്‍പറേഷനുകളുടെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. തമിഴ്നാട്ടുകാരുടെ ചില ഹോട്ടലുകള്‍ക്കു നേരെയും ആക്രമണമുണ്ടായി.
സംഘര്‍ഷത്തെത്തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ബെംഗളൂരുവില്‍ സ്കൂളുകളും കോളജുകളും അടച്ചു. മലയാളികളുടെ ഓണം യാത്രയും അനിശ്ചിതത്വത്തിലായി. ബെംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്കു 12 മുതലുള്ള ബസ് സര്‍വീസുകള്‍ കെഎസ്‌ആര്‍ടിസിയും നിര്‍ത്തിവച്ചു.
അതിനിടെ, കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ തമിഴ്നാട്ടിലും ആക്രമണമുണ്ടായി. ചെന്നൈയിലെ കര്‍ണാടക സ്വദേശിയുടെ ഹോട്ടലിനുനേരെ ആക്രമണമുണ്ടായി. കര്‍ണാടക റജിസ്ട്രേഷനുള്ള അഞ്ചു വാഹനങ്ങള്‍ക്ക് നേരെ തമിഴ്നാട്ടിലെ രാമേശ്വരത്ത് വച്ച് ആക്രമണമുണ്ടായി. വിനോദസഞ്ചാരികളുടെ വാഹനത്തിനും യാത്രക്കാര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്.
No comments:
Post a Comment