Friday, 16 September 2016

തിരുവനന്തപുരത്ത് വീണ്ടും എടിഎം തട്ടിപ്പ്: ഒരുലക്ഷത്തോളം രൂപ തട്ടിയെടുത്തു



തിരുവനന്തപുരം• തലസ്ഥാനത്തു വീണ്ടും ഹൈടെക്ക് എടിഎം തട്ടിപ്പ്. പ്രവാസി മലയാളിയുടെ 52,000 രൂപ നഷ്ടപ്പെട്ടു. പട്ടം ആക്സിസ് ബാങ്കിലെ അക്കൗണ്ടില്‍നിന്നാണ് പണം തട്ടിയെടുത്തത്. പ്രവാസി മലയാളിയായ അരവിന്ദിന്റെ പണമാണു നഷ്ടപ്പെട്ടത്. പല എടിഎമ്മുകളില്‍നിന്നായി പല ഘട്ടങ്ങളിലായാണ് അരവിന്ദിനു പണം നഷ്ടമായത്. പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി.

അതേസമയം, കാനറ ബാങ്കിന്റെ മെഡിക്കല്‍ കോളജ് ശാഖയില്‍നിന്ന് മറ്റൊരാളുടെ 49,000 രൂപയും തട്ടിയെടുത്തു. ചെമ്ബഴന്തി സ്വദേശി വിനീതിനാണ് പണം നഷ്ടപ്പെട്ടത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment