ഞങ്ങളുടെ വിവാഹമോചനം എല്ലാവരുടേയും പോലെയല്ല; അത് കോടതിക്ക് അകത്തും പുറത്തും പരസ്പരബഹുമാനമില്ലാത്തതും ബഹളങ്ങളും നിറഞ്ഞതായിരുന്നു; വിവാഹ മോചനത്തെക്കുറിച്ച് ലിസിക്ക് പറയാനുള്ളത്
ഒടുവില്‍ സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും നിയമപരമായി വേര്‍പിരിഞ്ഞു. ചെന്നൈ കുടുംബ കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട അവസാന പേപ്പറുകളില്‍ ഇരുവരും ഒപ്പ് വച്ചു. ലിസി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. അതോടെ ഇരുവരുടേയും വിവാഹമോചനത്തെ സംബന്ധിക്കുന്ന ഊഹാപോഹങ്ങള്‍ക്കാണ് പരിസമാപ്തി കുറിച്ചിരിക്കുന്നത്.
ഹൃതിക്സുസൈന്‍, മഞ്ജുദിലീപ്, അമലവിജയ് അങ്ങനെ തുടങ്ങി അടുത്തിടെ നടന്ന വിവാഹമോചനങ്ങളില്‍ പങ്കാളികള്‍ പരസ്പരം ബഹുമാനിച്ചിരുന്നെന്നും ഞങ്ങളുടെ കാര്യത്തില്‍ അത് അങ്ങനെയല്ലായിരുന്നുവെന്നും ലിസി പറയുന്നു.
കോടതിക്ക് അകത്തും പുറത്തും പരസ്പരബഹുമാനമില്ലാത്തതും ബഹളങ്ങളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ വിവാഹമോചനം. ലിസി പറയുന്നു.
വിവാഹമോചനം തന്നെ ഇത്രയും മോശമായ അവസ്ഥയിലാണെങ്കില്‍ ഞങ്ങളുടെ വിവാഹബന്ധവും എത്രത്തോളം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഇപ്പോള്‍ ഒരു ആശ്വാസം ഉണ്ട്. വെല്ലുവിളികള്‍ നിറഞ്ഞ വഴിയിലൂടെയുള്ള എന്റെ യാത്രയുടെ അവസാനമാണിത്. കൂടെ നിന്നവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി. ലിസി കൂട്ടിച്ചേര്‍ത്തു.
24വര്‍ഷം ഒരുമിച്ചു ജീവിച്ച ഇവര്‍ പിരിയാന്‍ തീരുമാനിച്ചത് ഒരു വര്‍ഷം മുന്‍പാണ്. അടുത്ത സുഹൃത്തുക്കളെപ്പോലും അമ്ബരപ്പിച്ച തീരുമാനമായിരുന്നു അത്. എന്തുകൊണ്ടു പിരിയുന്നുവെന്നു ഇരുകൂട്ടരും പറഞ്ഞിട്ടില്ല. മാത്രമല്ല ഒരുമിച്ചുള്ള ജീവിതം നഷ്ടമാകുന്നതിലെ വേദനയും രണ്ടു പേരും പങ്കുവച്ചിരുന്നു.
തന്റെ സിനിമകളെ കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍ ബാധിച്ചിട്ടുണ്ട്. വീട്ടില്‍ സമാധാനമില്ലാത്ത അവസ്ഥ നമ്മുടെ ക്രിയാത്മകതയെ ബാധിക്കും. മുന്‍കാലത്തെ ചില ചിത്രങ്ങള്‍ പ്രതീക്ഷിച്ചത്രയും മികവോടെ പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്തതിനു കാരണവും അതാണെന്നും പ്രിയദര്‍ശന്‍ നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല സാഹചര്യം. അത്തരം പ്രശ്നങ്ങളൊന്നും ഇപ്പോള്‍ കൂടെയില്ല. മനസിന് ശാന്തതയുണ്ട്. പുതിയ ചിത്രം അതുകൊണ്ടു തന്നെ നല്ല രീതിയില്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും പ്രിയന്‍ വ്യക്തമാക്കിയിരുന്നു.
പ്രിയദര്‍ശനും ലിസിയും പിരിയാനുണ്ടായ കാരണം പല രീതിയിലാണ് മാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് താനും പ്രിയദര്‍ശനും പിരിഞ്ഞതെന്ന് തനിക്കും പ്രിയനും കുട്ടികള്‍ക്കും കോടതിക്കും അറിയാമെന്നും ലിസി പ്രതികരിച്ചിരുന്നു. തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണ് ബന്ധം അവസാനിപ്പിച്ചതെന്ന് ലിസി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മോഹന്‍ലാലും എംജി ശ്രീകുമാറും മണിയന്‍പിള്ള രാജുവും അടക്കമുള്ള സുഹൃത്തുക്കള്‍ ഇരുവരെയും ഒന്നിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
അതേസമയം, വിവാഹ മോചന ഹര്‍ജി നല്‍കുന്നത് പരസ്പര സമ്മദത്തോടെയായിരുന്നെന്ന് ലിസി മുന്‍പ് സൂചിപ്പിച്ചിരുന്നു. പ്രിയദര്‍ശന് ലിസിയെ പിരിയാന്‍ ആകില്ലെന്നരീതിയില്‍ പലരും വാര്‍ത്തകള്‍ നല്‍കിയിരുന്നു. അതുകൊണ്ടാണ് വിവാഹമോചന പ്രഖ്യാപനം നടക്കുന്ന കോടതിയിലും പ്രിയദര്‍ശന്‍ എത്താതിരുന്നത്. എന്നാണ് പലരും റിപ്പോര്‍ട്ട് ചെയ്തത്.
ഇരുപത്തിനാലു വര്‍ഷത്തെ ദാമ്ബത്യത്തിനു ശേഷമാണ് പ്രിയദര്‍ശനും ലിസിയും വിവാഹമോചിതരായത്. വിവാഹമോചന ഹര്‍ജിയോടൊപ്പം നല്‍കിയ. ഗാര്‍ഹിക പീഡനക്കേസില്‍ പിന്നീട് ഹൈക്കോടതിയുടെ ഇടപെടലോടെ ഒത്തു തീര്‍പ്പുണ്ടാക്കുകയും പരസ്പരസമ്മതപ്രകാരമുള്ള വിവാഹമോചനഹര്‍ജി നല്‍കുകയുമായിരുന്നു. ഇരുവരുടെയും സ്വത്തുക്കള്‍ പങ്കുവെക്കുന്നതുള്‍പ്പടെയുള്‍പ്പടെയുള്ള നടപടികളും ഇതിനോടകം പൂര്‍ത്തിയായി.
1990 ഡിസംബര്‍ 13നാണ് ലിസിയും പ്രിയദര്‍ശനും വിവാഹതരായത്. ഈ പ്രണയ ജോഡികളുടെ വിവാഹം നടക്കാതിരിക്കാന്‍ പലരും ശ്രമിച്ചെങ്കിലും. ഇരുവരും പിന്മാറിയില്ല. പെട്ടെന്ന് പ്രിയന്‍ പിന്മാറിയെന്ന വാര്‍ത്ത മാദ്ധ്യമങ്ങളിലെത്തി. ഇതോടെ ലിസി ആത്മഹത്യയ്ക്ക് ശ്രമിച്ചതും വാര്‍ത്തയായിരുന്നു. കൊച്ചിന്‍ ഹനീഫയും സുരേഷ് കുമാറും ലിസിയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പ്രിയദര്‍ശന് വേണ്ടി വീട്ടുകാര്‍ പെണ്ണ് അന്വേഷണവും തുടങ്ങി. അന്ന് സംവിധായകന്‍ എന്ന നിലയില്‍ പ്രിയന് വലിയ തിരക്കായിരുന്നു. ഇടയ്ക്ക് വച്ച് എല്ലാ സിനിമയും പരാജയപ്പെട്ടു. ഇതോടെ ലിസിയുടെ ശാപമാണ് ഇതിന് കാരണമെന്ന് പ്രിയന്‍ തിരിച്ചറിഞ്ഞു. ഇതോടെ ഇവരുടെ കല്ല്യാണം യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
No comments:
Post a Comment