ദ്യോകോയ്ക്ക് അടിതെറ്റി; യുഎസ് ഓപ്പണ്‍ കിരീടം വാവറിങ്കയ്ക്ക്
ആദ്യ യുഎസ് ഓപ്പണ്‍ കിരീടം എന്ന നേട്ടത്തോടെ കരിയറിലെ മൂന്നാം ഗ്രാന്‍സ്ലാമാണ് മുപ്പത്തൊന്നുകാരനായ സ്വിസ് താരം സ്വന്തമാക്കിയിരിക്കുന്നത്
വാവറിങ്ക കിരീടവുമായി. ഫോട്ടോ: എപി.
ന്യൂയോര്‍ക്ക്: ഒരിക്കല്‍കൂടി സ്റ്റാന്‍ വാവറിങ്കയ്ക്ക് മുന്നില്‍ ലോക ഒന്നാം നമ്ബര്‍ ദ്യോകോവിച്ചിന് അടിപതറി. യുഎസ് ഓപ്പണ്‍ ഫൈനലില്‍ നാലു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ ദ്യോകോ വാവ്റിങ്കയ്ക്ക് മുന്നില്‍ തോല്‍വി സമ്മതിച്ചു.
ജയത്തോടെ വാവറിങ്ക തന്റെ ആദ്യ യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു.
ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ആ്യ സെറ്റ് 7-6ന് സ്വന്തമാക്കി ദ്യോകോവിച്ച് തന്റെ ഒന്നാം നമ്ബറിനെ ന്യായീകരിച്ചിരുന്നു. എന്നാല്‍ കടുത്ത പോരാട്ടവുമായി തിരിച്ചുവന്ന മൂന്നാം റാങ്കുകാരനായ വാവറിങ്ക തുടര്‍ന്നുള്ള മൂന്ന് സെറ്റുകള്‍ നേടി (4-6, 5-7, 3-6) യുഎസ് ഓപ്പണ്‍ കിരീടവും തന്റെ കരിയര്‍ നേട്ടങ്ങളുടെ പട്ടികയില്‍ എഴുതിച്ചേര്‍ത്തു.
ആദ്യ യുഎസ് ഓപ്പണ്‍ കിരീടം എന്ന നേട്ടത്തോടെ കരിയറിലെ മൂന്നാം ഗ്രാന്‍സ്ലാമാണ് മുപ്പത്തൊന്നുകാരനായ സ്വിസ് താരം സ്വന്തമാക്കിയിരിക്കുന്നത്. 2014ല്‍ ഓസ്ട്രേലിയന്‍ ഓപ്പണും 2015ലെ ഫ്രഞ്ച് ഓപ്പണും വാവറിങ്ക സ്വന്തമാക്കിയിരുന്നു.
മത്സരശേഷം ദ്യോകോവിച്ചും വാവ്റിങ്കയും ആശ്ലേഷിക്കുന്നു. ഫോട്ടോ: എപി.
ഗ്രാന്‍സ്ലാം നേടിയ മൂന്ന് ടൂര്‍ണമെന്റുകളിലും വാവറിങ്ക ദ്യോകോവിച്ചിനെ തോല്‍പിച്ചിരുന്നു. 2014 ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറിലാണ് ദ്യോകോയെ വാവറിങ്ക ഞെട്ടിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലായിരുന്നു സ്വിസ് താരത്തിനെതിരെ ലോക ഒന്നാം നമ്ബര്‍ താരത്തിന് അടിതെറ്റിയത്.
No comments:
Post a Comment