Friday, 9 September 2016

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു കൊല്ലാന്‍ ശ്രമം; പ്രതി തൂങ്ങിമരിച്ചു

കോവളം: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍. മലവിള വീട്ടില്‍ ചന്ദ്രബാബു (51)വാണു മരിച്ചത്. വീട്ടുമുറ്റത്തു ശവക്കുഴിക്കു സമാനമായി മണ്ണ് നീക്കിയ നിലയിലും കണ്ടെത്തി. കോവളം വെള്ളാറില്‍ കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം . ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ടോടിയ കുട്ടിയെ കണ്ട വീട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

എന്നാല്‍ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു . പീഡനത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആദ്യം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും തുടര്‍ന്ന് എസ്‌എടി ആശുപത്രിയിലുമെത്തിച്ചു.

കഴുത്തില്‍ പരിക്കേറ്റ പാടുകള്‍ ഉള്ളതായും പോലീസ് പറഞ്ഞു. കുട്ടിയെ പരീക്ഷയ്ക്കു ശേഷം പ്രതി സ്കൂളില്‍ നിന്നു വിളിച്ചുകൊണ്ടുവരികയായിരുന്നുവെന്നാണു വിവരമെന്നും പോലീസ് വ്യക്തമാക്കി. പീഡിപ്പിച്ചു കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ ഗുരുതര പരുക്കേറ്റ കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നതു കണ്ടു മരിച്ചുവെന്നു കരുതി പ്രതി സ്ഥലംവിടുന്നതിനിടെ കുട്ടി പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നുവെന്നാണു പോലീസ് പറഞ്ഞത്. 

എന്നാല്‍ പോലീസ് എത്തുമ്ബോഴേക്കും പ്രതി അടുക്കളമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.
സംഭവം നടന്ന വീടിനുള്ളില്‍ നിന്നു കുട്ടിയുടെ സ്കൂള്‍ യൂണിഫോം, ബാഗ്, സ്കൂളില്‍ നിന്നു വിതരണം ചെയ്ത അരി എന്നിവ പോലീസ് കണ്ടെത്തി.

പീഡനത്തിനിരയായ കുട്ടിയുടെ വീട്ടില്‍ നിന്ന് ഏതാനും നാള്‍ മുന്‍പു കാണാതായ വസ്ത്രം പ്രതിയുടെ വീടിനുള്ളില്‍ നിന്നു പോലീസ് കണ്ടെടുത്തു. വര്‍ഷങ്ങളായി ഭാര്യയുമായി പിണങ്ങിക്കഴിയുന്നയാളാണു പ്രതിയെന്നു പോലീസ് പറഞ്ഞു. വീട്ടുമുറ്റത്ത് ആഴം കുറഞ്ഞ കുഴിയാണ് എടുത്തിട്ടുള്ളത്. ഇതു ദുരൂഹത ഉയര്‍ത്തുന്നതായി പോലീസ് പറഞ്ഞു.

No comments:

Post a Comment