കാവേരി നദീജല തർക്കത്തിൽ കർണാടകയിൽ ഇന്നു റെയിൽ ബന്ദ്
ബെംഗളൂരു∙ കാവേരി നദീജല തർക്കത്തിൽ കർണാടകയിൽ ഇന്നു റയിൽ ബന്ദ്. സമരം ശക്തമായാൽ ട്രെയിനുകൾ വൈകിയോടാനാണു സാധ്യത. കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കാത്തതിനാൽ ഓണാവധിക്കു നാട്ടിൽപ്പോയ ബെംഗളൂരു മലയാളികളുടെ മടക്കയാത്ര ഇപ്പോഴും പ്രതിസന്ധിയിലാണ്.
കാവേരി സംയുക്ത സമരസമിതിയാണു റെയിൽ ബന്ദിനു നേതൃത്വം നൽകുന്നത്. തലസ്ഥാനമായ ബെംഗളൂരുവിൽ ഉൾപ്പടെ ട്രെയിനുകൾ തടയും. റെയിൽവെ സ്‌റ്റേഷനുകളിലെല്ലാം സുരക്ഷ വർധിപ്പിച്ചു. അതേസമയം, കെഎസ്ആർടിസി ബംഗളുരുവിലേക്കുള്ള സർവീസ് പുനരാരംഭിച്ചിട്ടില്ല. കേരളത്തിൽ നിന്നുള്ള ട്രെയിനുകളിലെല്ലാം ഇതിനോടകം ടിക്കറ്റുകൾ വിറ്റുതീർന്നു. സുരക്ഷ ഉറപ്പായാൽ മാത്രം സർവീസ് പുനരാരംഭിച്ചാൽ മതിയെന്നാണു കെഎസ്ആർടിസിയുടെ നിലപാട്.
അതേസമയം, കർണാടകയിലെയും തമിഴ്നാട്ടിലെയും അക്രമങ്ങളിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും
.

No comments:
Post a Comment