ജോലിസമയത്തെ ഓണാഘോഷ വിലക്ക് ; പിണറായിയുടെ വാക്കിനു വില കല്‍പ്പിക്കാത്തതിനെച്ചൊല്ലി പാര്‍ട്ടിയിലും സര്‍ക്കാരിലും പൊട്ടിത്തെറി, ചിലര്‍ക്ക് പണി കിട്ടും
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണാഘോഷം ജോലി സമയത്തിന്റെ ഇടവേളകളിലാക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു നിര്‍ദേശിച്ചിട്ടും ഇടതുസംഘടനകള്‍ ഉള്‍പ്പെടെ അത് പാലിക്കാത്തതിനെച്ചൊല്ലി പൊട്ടിത്തെറി.
സിപിഎമ്മിലും സര്‍ക്കാരിലും അതിന്റെ തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്നാണു സൂചന. സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ചില പ്രമുഖ ഭാരവാഹികള്‍ക്ക് സ്ഥാനം പോയേക്കും.
മാത്രമല്ല, സെക്രട്ടേറിയറ്റിലെ അവരുടെ ഔദ്യോഗിക പദവിക്കും കിട്ടും 'പണി'. അത് ഏതുവിധമാകുമെന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. സെക്രട്ടേറിയേറ്റിനു പുറത്ത് ഡെപ്യൂട്ടേഷന്‍ നിയമനം നല്‍കുക, സെക്രട്ടേറിയറ്റില്‍ത്തന്നെ അപ്രധാന തസ്തികകളിലേക്കു മാറ്റുക തുടങ്ങിയ സാധ്യതകളേക്കുറിച്ചാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റ് വൃത്തങ്ങളിലെ സംസാരം.
സാധാരണഗതിയില്‍ ഇടതുമുന്നണി ഭരിക്കുമ്ബോള്‍ കോണ്‍ഗ്രസ് സംഘടനാ നേതാക്കള്‍ക്കും യുഡിഎഫ് ഭരിക്കുമ്ബോള്‍ സിപിഎം സംഘടനാ നേതാക്കള്‍ക്കും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഇവ.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനു പുല്ലുവില കല്‍പ്പിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിനു മുമ്ബില്‍ പൂക്കളമിട്ട കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തകരെയും നോട്ടമിട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ എത്തുന്ന പൊതുജനത്തിന്റെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്നത് ഉള്‍പ്പെടെ വൈകിപ്പിക്കുകയും ചുമതലകള്‍ സമയത്ത് നിര്‍വഹിക്കാതെയും ജീവനക്കാര്‍ ജോലിസമയത്ത് പൂക്കളമിടുകയും ഓണസദ്യക്ക് പോവുകയും ചെയ്യരുത് എന്നാണ് മുഖ്യമന്ത്രി ദിവസങ്ങള്‍ക്കു മുമ്ബ് പറഞ്ഞത്.
ജോലിയുടെ ഇടവേളകളില്‍ വേണം പൂക്കളവും മറ്റും എന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഓണം ആഘോഷിക്കുന്നതിനെത്തന്നെ മുഖ്യമന്ത്രി വിലക്കി എന്ന മട്ടില്‍ കോണ്‍ഗ്രസും ബിജെപിയും പ്രചരിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും നടത്തിയ പ്രതികരണങ്ങള്‍ ആ വിധത്തിലായിരുന്നു. അതോടെ മുഖ്യമന്ത്രിയുടെ വിലക്ക് ലംഘിച്ച് ഓണാഘോഷം നടത്താന്‍ ജീവനക്കാരില്‍ ഒരു
വിഭാഗം തീരുമാനിച്ചു.
സിപിഎം സംഘടനയുടെ ഓണാഘോഷവും മുഖ്യമന്ത്രി പറഞ്ഞ സമയക്രമം പാലിക്കുന്നില്ല എന്നുവന്നതോടെ സംഘടനയ്ക്കുള്ളില്‍ ചേരിതിരിവായി. കഴിഞ്ഞ ദിവസം അവര്‍ സംഘടിപ്പിച്ച ഓണസദ്യ ഉച്ചയ്ക്ക് 12ന് തുടങ്ങി മൂന്നു മണിക്കാണ് അവസാനിച്ചത്. വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഓണക്കളികളുടെയും മറ്റും സമയക്രമവും അതേമട്ടിലാണ്. ഇതാണ് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ കൂടാതെതന്നെ ഇക്കാര്യങ്ങളില്‍ ശക്തമായ നിലപാടെടുക്കാനാണ് പാര്‍ട്ടി തീരുമാനം.
No comments:
Post a Comment