Tuesday, 6 September 2016

മണ്ണെണ്ണ മാഫിയ പിടിമുറുക്കുന്നത് മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്ത്




മത്സ്യത്തൊഴിലാളികളെ പലതരത്തില്‍ ചൂഷണം ചെയ്ത് മണ്ണെണ്ണ മാഫിയ
കൊല്ലം തീരങ്ങളില്‍ സജീവം
മണ്ണെണ്ണ പെര്‍മിറ്റുകള്‍ അനധികൃതമായി സ്വന്തമാക്കുന്നു



കൊല്ലം: മത്സ്യത്തൊഴിലാളികളെ പലതരത്തില്‍ ചൂഷണം ചെയ്താണ് മണ്ണെണ്ണ മാഫിയ തീരദേശങ്ങളില്‍ ചുവടുറപ്പിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ പെര്‍മിറ്റ് വാങ്ങി കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന മണ്ണെണ്ണ തീരങ്ങളിലെത്തിച്ച്‌ അഞ്ചിരട്ടി വില കൂട്ടി അവര്‍ക്ക് തന്നെ വില്‍ക്കുന്നു.
പൊതുവിപണിയില്‍ പമ്ബുകള്‍ സ്ഥാപിച്ച്‌ മണ്ണെണ്ണ വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ പദ്ധതിയും അട്ടിമറിക്കപ്പെട്ടു.



മണ്ണെണ്ണ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞാണ് നീണ്ടകര സ്വദേശി മാനുവലില്‍ നിന്നും മണ്ണെണ്ണ പെര്‍മിറ്റ് ഒരു കരിഞ്ചന്ത വില്‍പ്പനക്കാരന്‍ വാങ്ങി. പിന്നീട് എണ്ണയും പെര്‍മിറ്റും ഇല്ലെന്നതാണ് അവസ്ഥ. കൊല്ലത്ത് മാത്രം 1500 ലധികം മണ്ണെണ്ണ പെര്‍മിറ്റുകളാണുള്ളത്. ഭൂരിഭാഗവും കരിഞ്ചന്ത മാഫിയ പണം കൊടുത്ത് വാങ്ങി. പോരാത്തതിന് കുറഞ്ഞ വിലയ്ക്ക് മണ്ണെണ്ണ എത്തിക്കാമെന്ന മോഹനവാഗ്ദാനവും നല്‍കി.

പക്ഷേ പിന്നീട് ആരെയും ഈ വഴിക്ക് കാണില്ല, പെര്‍മിറ്റ് വാങ്ങുന്ന മാഫിയ തന്നെ ദിവസങ്ങള്‍ക്ക് ശേഷം കരിഞ്ചന്തക്കച്ചവടത്തിലൂടെ കൊള്ളയടി നടത്തുന്നതിനും മത്സ്യത്തൊഴിലാളികള്‍ സാക്ഷികളാകും.
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കരിഞ്ചന്ത മാഫിയയെ നിയന്ത്രിക്കാന്‍ പൊതുവിപണി വിലയ്ക്ക് മണ്ണെണ്ണ മത്സ്യത്തൊഴിലാളിക്ക് നല്‍കാന്‍ സ്ഥാപിച്ച പമ്ബുകളിലൊന്നാണിത്.

പല ജില്ലകളിലും ഇത്തരം പമ്ബുകള്‍ നോക്കുകുത്തികളാണ്. കരിഞ്ചന്തകച്ചവടം കൊഴുപ്പിക്കാന്‍ സര്‍ക്കാര്‍ സഹകരണത്തോടെ മാഫിയകള്‍ ഇതും അട്ടിമറിച്ചെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.

No comments:

Post a Comment