കെ ബാബുവിന്റെ അഴിമതി ചെറുത്; ഇതിലും വലുതാണ് പിഡബ്ല്യുഡിയില്‍ നിന്നും പുറത്ത് വരാനിരിക്കുന്നത്: കെബി ഗണേശ് കുമാര്‍
തിരുവനന്തപുരം: പുറത്ത് വന്നുകൊണ്ടിരിക്കുന്ന കെ ബാബുവിന്റെ അഴിമതികള്‍ ചെറുതാണെന്നും ഇതിലും വലുതാണ് പിഡബ്ല്യുഡിയില്‍ നിന്നും പുറത്ത് വരാനിരിക്കുന്നതെന്നും കെബി ഗണേഷ്കുമാര്‍ എംഎല്‍എ. അഴിമതിയില്‍ മുങ്ങി നിന്നിരുന്ന യുഡിഎഫ് സര്‍ക്കാര്‍ നടത്തിയതില്‍ വച്ച് ഒരു ചെറിയ ഭാഗം മാത്രമാണ് മുന്‍ മന്ത്രി കെ ബാബുവിന്റേതെന്നും ഗണേശ് പറഞ്ഞു. അഴിമതിയുടെ പേരിലാണ് കേരള കോണ്‍ഗ്രസ് ബി യുഡിഎഫ് വിട്ടതെന്നു പറഞ്ഞ ഗണേശ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ആരോപിച്ചു. എന്നാല്‍ അത് ഒരു ചെറിയ കാര്യം മാത്രമാണെന്നും ഇതിലും വലിയ അഴിമതിയാണ് പിഡബ്ല്യൂഡിയില്‍ നടന്നിട്ടുള്ളതെന്നും വരും ദിവസങ്ങളില്‍ ഇത് പുറത്തുവരുമെന്നും കെബി ഗണേഷ്കുമാര്‍ പറഞ്ഞു.
കൂടാതെ കൊടിക്കുന്നില്‍ സുരേഷിനെതിരെയും കെബി ഗണേഷ്കുമാര്‍ ആഞ്ഞടിച്ചു. പഴയ കാര്യങ്ങള്‍ മറന്നു പോകുന്നയാളും നന്ദിയില്ലാത്തവനുമാണ് കൊടിക്കുന്നില്‍ എന്നും ഗണേഷ്കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ആര്‍ ബാലകൃഷ്ണ പിള്ളയെയും ഗണേഷ് കുമാറിനെയും അതിരൂക്ഷമായ ഭാഷയില്‍ കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചതിനെതിരെയാണ് ഗണേശ് രംഗത്തു വന്നിരിക്കുന്നത്."ആര് പിണങ്ങിയപ്പോഴാണ് കൊടിക്കുന്നില്‍ തോറ്റതെന്ന് എല്ലാവര്‍ക്കുമറിയാം. ഒരിക്കല്‍ കൊടിക്കുന്നിനെ തോല്‍പ്പിച്ചിട്ടുണ്ടെങ്കിലും ഒരുപാട് പ്രാവിശ്യം ജയിപ്പിച്ചിട്ടുണ്ട്"- ഗണേഷ്കുമാര്‍ പറഞ്ഞു. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാണാമെന്നും ഗണേഷ് കുമാര്‍ കൊടിക്കുന്നിലിന് മുന്നറിയിപ്പ് നല്‍കി.
No comments:
Post a Comment