Monday, 5 September 2016

കുപ്പം പുഴയിൽ കാണാതായ 

യുവാവിന്റെ മൃതദേഹം കണ്ടെത്തി





തളിപ്പറമ്പ് ∙ രണ്ടു ദിവസം മുൻപു കുപ്പം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുക്കുന്ന് എം.എ.അഷറഫിന്റെ (30) മൃതദേഹമാണ് ഇന്നു പുലർച്ചെ കണ്ടെത്തിയത്. മൂന്നിനു വൈകിട്ടാണ് കുപ്പം കാരോട് പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അഷറഫിനെ കാണാതായത്. തുടർന്നു രണ്ടു ദിവസമായി അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തി വരികയായിരുന്നു. 

ചുമട്ട് തൊഴിലാളിയാണ് അഷറഫ്. ഭാര്യ: സുമയ്യ. മക്കൾ: ഫാത്തിമ, സീമന.
 

No comments:

Post a Comment