കെ ബാബുവിനെതിരായ അന്വേഷണം; ഭൂമി ഇടപാടുകള്‍ തേടി വിജിലന്‍സ്
വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രജിസ്ട്രേഷന്‍ ഐ ജിക്ക് കത്ത് നല്‍കി
ബിനാമികളെന്ന് സംശയിക്കുന്ന ബാബുറാം , മോഹന്‍ എന്നിവരുടെ സ്വത്തുവിവരങ്ങളും വിജിലന്‍സ് തേടിയിട്ടുണ്ട്
ബിനാമികള്‍ക്കോ സംസ്ഥാനത്തെവിടെയൊക്കെ ഭൂമിയുണ്ടെന്ന് കണ്ടെത്താനാണ് വിജിലന്‍സിന്‍റെ നീക്കം
കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്ബാദനകേസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രജിസ്ട്രേഷന്‍ ഐ ജിക്ക് കത്ത് നല്‍കി.
ബാബുവിന്‍റെ ഭാര്യ,മക്കള്‍ , മരുമക്കള്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെ പേരുകള്‍ വിജിലന്‍സ് നല്‍കിയ കത്തിലുണ്ട്. ഒപ്പം ബിനാമികളെന്ന് സംശയിക്കുന്ന ബാബുറാം , മോഹന്‍ എന്നിവരുടെ സ്വത്തുവിവരങ്ങളും വിജിലന്‍സ് തേടിയിട്ടുണ്ട്. ബാബുവിനോ ബിനാമികള്‍ക്കോ സംസ്ഥാനത്തെവിടെയൊക്കെ ഭൂമിയുണ്ടെന്ന് കണ്ടെത്താനാണ് വിജിലന്‍സിന്‍റെ നീക്കം.
മുന്‍ മന്ത്രി കെ ബാബു,ഭാര്യ,മക്കള്‍, മരുമക്കള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെ പേരുകള്‍ വിജിലന്‍സ് നല്‍കിയ കത്തിലുണ്ട്. ഒപ്പം ബിനാമികളെന്ന് സംശയിക്കുന്ന ബാബുറാം, മോഹന്‍ എന്നിവരുടെ സ്വത്തുവിവരങ്ങളും വിജിലന്‍സ് തേടിയിട്ടുണ്ട്. ബാബുവിനും കുടുംബാഗങ്ങള്‍ക്കും ബിനാമികളുടെയും കൈവശമുളള പ്രത്യക്ഷ സ്വത്തുക്കളുടെ വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു.
എന്നാല്‍ സംസ്ഥാനത്ത് മറ്റ് എവിടെയെങ്കിലും ഇവര്‍ ഭൂമി വാങ്ങിയിട്ടുണ്ടോ എന്ന് അറിയാനാണ് രജിസ്ട്രേഷന്‍ ഐ ജിക്ക് കത്ത് നല്‍കിരിക്കുന്നത്. കെ ബാബുവിന്‍റെ പഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നവര്‍, ബാബുവുമായി അടുപ്പമുളള മറ്റു ചിലര്‍ എന്നിവരുടെ ഭൂമി ഉടമസ്ഥത സംബന്ധിച്ച വിശദാംശങ്ങളും വിജിലന്‍സ് ശേഖരിക്കുന്നുണ്ട്.
ഇതിനിടെ പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ അന്വേഷണസംഘം പിടിച്ചെടുത്ത രേഖകളുടെ വിശദമായ പരിശോധന തുടങ്ങി.
No comments:
Post a Comment