Tuesday, 6 September 2016

നെയ്യാറ്റിന്‍കര താലൂക്ക് ഒാഫീസില്‍ തീയിടാന്‍ ശ്രമം; യുവാവ് പിടിയില്‍



തിരുവനന്തപുരം • വെള്ളറട വില്ലേജ് ഒാഫീസ് ആക്രമിച്ചതിനു സമാനമായ സംഭവം നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിലും. അതിക്രമിച്ചു കടന്ന വ്യക്തി ഓഫിസിനു തീയിട്ടു. പാറശാല അമ്ബിളിക്കോണം സ്വദേശി സുനില്‍ കുമാറാണ് താലൂക്ക് ഓഫീസിനുള്ളില്‍ പെട്രോളൊഴിച്ചു തീകൊളുത്തിയത്.

ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നു നാശനഷ്ടങ്ങള്‍ ഒഴിവായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു സഹായം ലഭിക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ചാണു താലൂക്ക് ഓഫീസിനു തീയിട്ടതെന്നു പിടിയിലായ സുനില്‍ കുമാര്‍ നെയ്യാറ്റിന്‍കര പൊലീസിനു മൊഴി നല്‍കി.

യുവാവിനു മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയമുണ്ടെന്നു പൊലീസ് അറിയിച്ചു. മാസങ്ങള്‍ക്ക് മുന്‍പു വെള്ളറടയിലും സമാനമായ രീതിയില്‍ വില്ലേജ് ഓഫീസിനു തീയിടാന്‍ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു.

No comments:

Post a Comment