രാഹുല്‍ നല്ല മനുഷ്യനെന്ന് അഖിലേഷ്; നന്നായി പെരുമാറുന്നയാളാണ് അഖിലേഷെന്ന് രാഹുലും
ലക്നൗ • രാഹുല്‍ ഗാന്ധി നല്ല മനുഷ്യന്‍; ഗാഢ സൗഹൃദമുണ്ടാക്കാവുന്ന കോണ്‍ഗ്രസ് നേതാവ് - പുകഴ്ത്തല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റേത്. 'യുവ മുഖ്യമന്ത്രി അഖിലേഷിനെ നോക്കൂ, നന്നായി പെരുമാറുന്നയാള്‍. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുന്നില്ല എന്നേയുള്ളൂ' എന്നാണു രാഹുലിന്റെ വാക്കുകള്‍.
യുപിയില്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തമ്മില്‍ തിരഞ്ഞെടുപ്പു സഖ്യം വരുമെന്ന ഊഹാപോഹങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ് ഇരു നേതാക്കളുടെയും പ്രസ്താവനകള്‍. യുപിയില്‍ 'കിസാന്‍ മഹായാത്ര' നടത്തുന്ന രാഹുല്‍ യുപി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് മയമുള്ള വാക്കുകളിലാണ്; കടുത്ത വിമര്‍ശനം കേന്ദ്ര സര്‍ക്കാരിനെതിരെയും.
രാഹുല്‍ കൂടുതല്‍ സമയം യുപിയില്‍ ചെലവഴിക്കുകയാണെങ്കില്‍ അദ്ദേഹവുമായി കൂടുതല്‍ സൗഹൃദം സ്ഥാപിക്കാം. രണ്ടു നല്ല ആളുകള്‍ അടുക്കുന്നതില്‍ എന്താണു തെറ്റ് - അഖിലേഷ് ചോദിക്കുന്നു.
അതേസമയം സഖ്യമുണ്ടാക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല എന്നായിരുന്നു അഖിലേഷ് പറഞ്ഞത്. യുപി സര്‍ക്കാരിനെതിരെ രാഹുല്‍ മൗനംപാലിക്കുന്നു എന്ന ആക്ഷേപവുമായി ബിജെപിയും രംഗത്തെത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിനു മുന്നോടിയായി സഖ്യകക്ഷികളെ കണ്ടെത്താനുള്ള ശ്രമത്തിലാണു സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍.
രാഷ്ട്രീയ ലോക്ദള്‍, ക്വാമി ഏക്താദള്‍ എന്നിവയുമായി ചര്‍ച്ചയിലാണ് എസ്പി. അതേസമയം ബിഎസ്പിയുമായോ എസ്പിയുമായോ സഖ്യം സ്ഥാപിക്കാനുള്ള ശ്രമമാണു കോണ്‍ഗ്രസ് നടത്തുന്നത്. എസ്പി-കോണ്‍ഗ്രസ് സഖ്യം ഇരുപാര്‍ട്ടികള്‍ക്കും ഗുണം ചെയ്യുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
No comments:
Post a Comment