മഹായാത്രയ്ക്ക് തുടക്കം; പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും കര്‍ഷകരെ മറന്നുവെന്ന് രാഹുല്‍
ലക്നൗ • പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും കര്‍ഷകരെ മറന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദശില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയായ 'മഹായാത്ര'യ്ക്കിടെയാണ് രാഹുല്‍ വിമര്‍ശനമുന്നയിച്ചത്. യുപിയില്‍ പഞ്ചസാര ഫാക്ടറികള്‍ വ്യാപകമായി അടച്ചുപൂട്ടുന്നു. വിപണി വിലയേക്കാള്‍ കുറഞ്ഞ തുകയാണ് കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും രാഹുല്‍ പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പരുക്കേറ്റു വിശ്രമിക്കുന്നതിനിടെയാണു രാഹുലിന്റെ യാത്ര. സംസ്ഥാനത്തെ 39 ജില്ലകളിലൂടെയും 55 ലോക്സഭാ മണ്ഡലങ്ങളിലൂടെയും 232 നിയമസഭാ മണ്ഡലങ്ങളിലൂടെയുമുള്ള 'മഹായാത്ര' ഇന്നു രാവിലെ രുദ്രപ്പൂരില്‍ നിന്നാണ് പുറപ്പെട്ടത്.
2,500 കിലോമീറ്റര്‍ പിന്നിട്ടു ഡല്‍ഹിയിലാണു സമാപിക്കുക.
ഗ്രാമങ്ങളിലൂടെയും ചെറു നഗരങ്ങളിലൂടെയുമുള്ള യാത്രയ്ക്കിടെ കര്‍ഷകരും യുവാക്കളും ദലിതരും ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തും.
No comments:
Post a Comment