Wednesday, 7 September 2016

ഗുരുവായൂരമ്ബലനടയില്‍ ഉണ്ണിക്കണ്ണനെ സാക്ഷിനിര്‍ത്തി സജി, ശാലു മേനോന് മിന്നു ചാര്‍ത്തി; 11 ന് ചങ്ങനാശ്ശേരി കൊണ്ടൂര്‍ റിസോര്‍ട്ടില്‍ വിവാഹ സല്‍ക്കാരം



നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍ വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂരമ്ബത്തില്‍ വച്ചായിരുന്നു പരമ്ബാരാഗത രീതിയില്‍ ചടങ്ങുകള്‍ നടന്നത്.സീരിയല്‍ നടനും കൊല്ലം വാക്കനാട് സ്വദേശിയുമായ സജി ജി. നായരാണ് വരന്‍. മലയാളത്തിലെ തന്നെ പുരാണ സീരിയലില്‍ നാരദ വേഷം ചെയ്ത ആളാണ് സജി. സീരിയല്‍ താരങ്ങളായ ഇരുവരും തമ്മിലുള്ള പ്രണയം പിന്നീട് വിവാഹത്തിലേയക്ക് എത്തുകയായിരുന്നു. വിവാഹം ക്ഷണിച്ചുകൊണ്ടുള്ള കത്ത് സൃഹൃത്തുക്കള്‍ക്ക് ലഭിച്ചതോടെയാണ് വിവാഹവാര്‍ത്ത പുറത്തറിയുന്നത്.
ക്ഷണക്കത്ത് പുറത്തായതോടെ പല ഊഹാപോഹങ്ങളും നിലനിന്നിരുന്നു.

എന്നാല്‍ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച്‌ ശാലു മേനോന്‍ തന്നെ രംഗത്തെത്തിയതോടെ എല്ലാ വിവാദങ്ങിരുന്നു. ഫേസ്ബുക്കിലൂടെ യായിരുന്നു ശാലു വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്.

ഞാന്‍ (ശാലു മേനോന്‍) അടുത്ത മാസം എട്ടാം തീയതി വിവാഹിതയാവുന്നു. കൊല്ലം, വാക്കനാട് ഗോകുലത്തില്‍ ഗോപാല കൃഷ്ണന്‍ നായരുടെയും വസന്ത കുമാരി അമ്മയുടെയും മകന്‍ സജി. ജി. നായര്‍ ആണു വരന്‍. വിവാഹം സെപ്റ്റംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബന്ധുമിത്രാദികള്‍ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങില്‍ നടത്താന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഏവരുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിക്കുന്നു.

തുടര്‍ന്ന് പതിനൊന്നാം തീയതി (ഞായറാഴ്ച ആണ്) ചങ്ങനാശ്ശേരി കൊണ്ടൂര്‍ റിസോര്‍ട്ടില്‍ വച്ചു നടത്തുന്ന വിവാഹ സല്‍ക്കാരത്തിലേക്കു എല്ലാ സുഹൃത്തുക്കളുടെയും സാന്നിധ്യം സദയം ക്ഷണിച്ചു കൊള്ളുന്നു. (നേരിട്ട് അറിയിക്കാന്‍ വിട്ടുപോയാല്‍, ഇത് ഒരു അറിയിപ്പായി കരുതണം എന്നും അപേക്ഷ.).ശാലു പറഞ്ഞിരുന്നു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ അകപ്പെട്ട ശാലു മേനോന്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനുമായുള്ള അടുപ്പമാണ് ശാലുവിനെ കേസില്‍ കുടുക്കിയത്. കുറച്ചുകാലമായി അഭിനയത്തില്‍ നിന്നും വിട്ടിനില്‍ക്കുന്ന ശാലു ഇപ്പോള്‍ നൃത്തവേദികളില്‍ സജീവമാണ്.

ഇത് പാതിരാമണല്‍, ഇന്ദ്രജിത്ത്, കിസാന്‍, മകള്‍ക്ക്, പരിണാമം, വക്കാലത്ത് നാരായണന്‍കുട്ടി, കാക്കകുയില്‍, കവര്‍ സ്റ്റോറി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

No comments:

Post a Comment